വടകര:(vatakara.truevisionnews.com) പാചകവാതക ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡിലെ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ടി.പി ബിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. സത്യൻ, റഫീക് അഴിയൂർ, ടി.എൻ.കെ ശശീന്ദ്രൻ, പി. സത്യനാഥൻ, പി. സോമശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. പി. പ്രദീപ് കുമാർ സ്വാഗതമാശംസിച്ചു.
Cooking gas crisis; LDF protest rally and dharna in Vadakara








































