കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ; വടകരയിൽ 8.715 കിലോഗ്രാം കഞ്ചാവുമായി 31-കാരൻ എക്‌സൈസ് പിടിയിൽ

കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ; വടകരയിൽ 8.715 കിലോഗ്രാം കഞ്ചാവുമായി 31-കാരൻ എക്‌സൈസ് പിടിയിൽ
Oct 16, 2025 10:51 AM | By Fidha Parvin

വടകര:(vatakara.truevisionnews.com) വടകരയിൽ വീണ്ടും വലിയ കഞ്ചാവ് വേട്ട . അടക്കാത്തെരു ജെടിഎസിനു സമീപത്തെ ക്വാർട്ടേഴ്‌സിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 8.715 കിലോഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശിലെ ഫിറോസബാദ് സ്വദേശിയായ ബാബു ലാൽ (31) അറസ്റ്റിലായി. ഇയാൾ താമസിക്കുന്ന മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.മാർബിൾ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് എക്‌സൈസ് പറയുന്നത്.

ഏകദേശം പത്ത് വർഷമായി വടകരയിൽ താമസിക്കുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന രീതിയിലാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഹിരോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ പശ്ചിമബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടിയതിനു പിന്നാലെയാണ് ഈ പുതിയ അറസ്റ്റ്. എക്‌സൈസ് ഇൻസ്‌പെക്ടർ അനുശ്രീ.എം, അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റിവ് ഓഫീസർമാർ, സിവിൽ എക്‌സൈസ് ഓഫീസർമാർ, ഡ്രൈവർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlight: Excise arrests 31-year-old man with 8.715 kg of ganja hidden under bed in Vadakara

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

Jun 29, 2026 01:30 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന് പരാതിക്കാരൻ; ആശങ്കയെന്ന് അഭിഭാഷകൻ

കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് സഹായിക്കുന്നുവെന്ന്...

Read More >>
പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

Jun 29, 2026 10:59 AM

പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം...

Read More >>
വടകരയിൽ വാഹനാപകടം; ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Jun 29, 2026 08:54 AM

വടകരയിൽ വാഹനാപകടം; ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ വാഹനാപകടം, ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം...

Read More >>
Top Stories

News Roundup

GCC News

Entertainment News