സി.പി.ഐ. വടകര മണ്ഡലം ഓഫീസ് സെക്രട്ടറി പുതിയപ്പ് പാറച്ചാലിൽ കെ. എം. നാണു അന്തരിച്ചു

സി.പി.ഐ. വടകര മണ്ഡലം ഓഫീസ്  സെക്രട്ടറി പുതിയപ്പ് പാറച്ചാലിൽ കെ. എം. നാണു അന്തരിച്ചു
Jun 29, 2026 02:48 PM | By Fidha Parvin
#Latest news #Puthiyappu Parachal #K. M. Nanu #CPI #Vadakara

വടകര : (https://vatakara.truevisionnews.com/ )  മൂന്ന് പതിറ്റാണ്ടിലേറെയായി സി.പി.ഐ വടകര മണ്ഡലം ഓഫീസ് സെക്രട്ടറിയും ടൗൺ ബ്രാഞ്ച് മെമ്പറുമായിരുന്ന പുതിയപ്പ് പാറച്ചാലിൽ കെ.എം നാണു (87) വിന്റെ വിയോഗത്തിൽ അനുശോചനം യോഗം ചേർന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സി.പി.ഐ പുറങ്കര ബ്രാഞ്ചിലും സജീവമായി പ്രവർത്തിച്ച അദ്ദേഹം കടത്തനാട് വീവേഴ്സ് സൊസൈറ്റിയിൽ നെയ്ത്ത് തൊഴിലാളിയായിരുന്നു. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലേർപ്പെട്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നാണു സജീവ പങ്കാളിയായി.

മണ്ഡലം ഓഫീസ് സെക്രട്ടറി എന്ന നിലയിൽ സാധാരണക്കാരായ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് അവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനും അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു.

കെ.എം. നാണുവിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടുപരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ വടകര വാർഡ് കൗൺസിലർ പി. ഗീത അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ് അനുസ്മരണ പ്രസംഗം നടത്തി.

ചടങ്ങിൽ കെ. ജിനി, ഇ. എം. ബാബു, പി. സുരേഷ് ബാബു, ചാൽക്കര പ്രേമൻ, പി. സഞ്ജീവ് കുമാർ, ആർ. കെ. സുരേഷ് ബാബു, എൻ. കെ. മോഹനൻ, ഒ. പി. റഷീദ് എന്നിവർ അനുസ്മരണങ്ങൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സി. കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ. ടി. കെ. രാഘവൻ സ്വാഗതം പറഞ്ഞു.

ഭാര്യ: ശാരദ. മക്കൾ: മധുമോഹൻ (ശ്രീ മുത്തപ്പൻ ചിട്ടി തലശ്ശേരി ), ബീന (കുറ്റിക്കാട്ടൂർ ), വിനു

ജാമാതാക്കൾ:  ഗീത, ശിവരാജൻ (കുറ്റിക്കാട്ടൂർ ), സിന്ധു.

സഹോദരങ്ങൾ: കുമാരി, കമല, പരേതരായ ബാലൻ, ദാമോദരൻ, മുകുന്ദൻ, നാണി

Content Highlight: K. M. Nanu passed away in Puthiyappu Parachal

#Latest news #Puthiyappu Parachal #K. M. Nanu #CPI #Vadakara

Next TV

Related Stories
എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ അന്തരിച്ചു

Jun 27, 2026 02:33 PM

എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ അന്തരിച്ചു

എസ്എൻഡിപി യോഗം നേതാവ് പി എം രവീന്ദ്രൻ...

Read More >>
ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു

Jun 24, 2026 07:52 PM

ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു

ചോറോട് മൊട്ടേമ്മൽ ജാനകി...

Read More >>
പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു

Jun 18, 2026 10:49 AM

പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു

പടിഞ്ഞാറേ കൊളാവിൽ നാണി...

Read More >>
കുന്നപ്പാത്തു മീത്തൽ ചീരു അന്തരിച്ചു

Jun 15, 2026 08:58 PM

കുന്നപ്പാത്തു മീത്തൽ ചീരു അന്തരിച്ചു

കുന്നപ്പാത്തു മീത്തൽ ചീരു...

Read More >>
ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

Jun 15, 2026 08:56 PM

ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

ഒഞ്ചിയം ചുഴലിപ്രത്ത് സുമതി...

Read More >>
വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു

Jun 13, 2026 12:21 PM

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News