ആയഞ്ചേരി: ( vatakara.truevisionnews.com) ആരോഗ്യ കുടുബ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ന് ഒക്ടോബർ 12 ന് കേരളത്തിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം കാലത്ത് 8 മണി മുതൽ ആരംഭിച്ചു .

ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 20 കേന്ദ്രങ്ങളിലാണ് ബൂത്ത്കൾഒരുക്കിയത്. കടമേരി എൽ പി അങ്കണവാടിയിൽ വെച്ച് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ആശ വർക്കർ ചന്ദ്രി, അംഗൻവാടി വർക്കർ സനിലഎൻ.കെ എന്നിവർ നേതൃത്വം നൽകി.
Pulse polio drops distribution begins in Ayanjary








































