വടകര:(vatakara.truevisionnews.com) വിശ്വാസികളെ വഞ്ചിച്ചു ശബരിമലയിലെ സ്വർണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല നടന്നു . അഞ്ചു വിളക്കിനു സമീപം നടന്ന പ്രതിഷേധ ജ്വാല യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി മുഖ്യപ്രഭാഷണവും നടത്തി.
അഡ്വ. ഇ.നാരായണൻ നായർ, പുറന്തോടത്ത് സുകുമാരൻ,പി.എസ്.രഞ്ജിത്ത് കുമാർ, ടി.പി.ശ്രീലേഷ്, ഫൈസൽ തങ്ങൾ, സത്യഭാമ, അജിത.പി, വേണുഗോപാൽ.എം, അജിത്ത് പ്രസാദ് കുയ്യലിൽ, കെ.സുനിൽകുമാർ, നടക്കൽ വിശ്വൻ, നാസർ മീത്തൽ, കമറുദ്ദീൻ കുരിയാടി, ടി.കെ.രതീശൻ, വി.ശശിധരൻ, ബിജുൽ ആയാടത്തിൽ, കോറോത്ത് ബാബു എന്നിവർ നേതൃത്വം നൽകി.
Sabarimala gold theft; Congress organizes protest flame in Vadakara
































.jpeg)







