Sep 20, 2025 02:15 PM

വടകര : (vatakara.truevisionnews.com) വടകരയിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വടകരയിലെ മേപ്പയിൽ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് രണ്ടുപേർ പിടിയിലായത്. വടകര സ്വദേശി മേപ്പയിൽ കല്ലുനിര പറമ്പത്ത് പ്രദീപൻ, ഒഡീഷ സ്വദേശി അജിത്ത്പാലി എന്നിവരെയാണ് വടകര പോലീസ് വീട്ടിൽ നിന്നും കഞ്ചാവ് സഹിതം പിടികൂടിയത്. പ്രദീപന്റെ ഭാര്യ സഹോദരനാണ് ഒഡീഷ സ്വദേശി. ഇയാൾ ഒഡീഷ്യയിൽ നിന്നുമാണ് കഞ്ചാവ് നാട്ടിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം ഡീ ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഡാൻസ് സ്റ്റാഫ് സംഘവും വടകര പൊലീസും എൻ ഡി പി എസ് പ്രതികളെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇവരെ സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയതോടെയാണ് കഞ്ചാവ് സഹിതം പ്രതികളെ പിടികൂടിയത്. പ്രദീപൻ മുൻപും സമാനമായ രീതിയിൽ ലഹരി വിൽപ്പന നടത്തിയതിനാൽ രണ്ട് എൻ ഡി പി എസ് കേസിൽ പ്രതിയാണ്.

വടകര സി ഐ കെ മുരളീധരന്റെ നിർദ്ദേശ പ്രകാരം എസ് ഐ രഞ്ജിത്ത് എം കെ . എ എസ് ഐ ഷിജുകുമാർ , എ എസ് ഐ രാജേഷ്, സി പി ഒ സജീവൻ, റോഷ്‌ന തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നിലവിൽ കഞ്ചാവുൾപ്പെടെ കസ്റ്റഡിയിൽ എടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Two arrested with four kilos of ganja in Vadakara

Next TV

Top Stories










News Roundup






GCC News