രോഗികൾ ദുരിതത്തിൽ; തിരുവള്ളൂർ പഞ്ചായത്തിലെ പാലിയേറ്റീവ് സംവിധാനം നിർത്തിവച്ചതിൽ പ്രതിഷേധം

 രോഗികൾ ദുരിതത്തിൽ; തിരുവള്ളൂർ പഞ്ചായത്തിലെ പാലിയേറ്റീവ് സംവിധാനം നിർത്തിവച്ചതിൽ പ്രതിഷേധം
Apr 16, 2025 09:46 PM | By Jain Rosviya

തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ 20 വാർഡുകളിലായി നൂറുകണക്കിന് വരുന്ന നിർധനരായ രോഗികൾക്ക് നൽകിവരുന്ന പാലിയേറ്റീവ് പരിചരണം യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിവെച്ച പഞ്ചായത്ത് ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സൂചന സമരം നടത്തി .

മാറാ രോഗികളായ പാവപ്പെട്ട നിർധനരായ രോഗികൾക്കാണ് നിലവിൽ പാലിയേറ്റീവ് പരിചരണം നടത്തിവരുന്നത് . അത്തരം രോഗികളെ ദുരിതത്തിൽ ആക്കി കൊണ്ടുള്ള തീരുമാനമാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് .

പഞ്ചായത്ത് ഭരണസമിതിയുമായോ മറ്റോ യാതൊരു തരത്തിലുള്ള ചർച്ചകളും ഇടപെടലും നടത്താതെയാണ് ധിക്കാരപരമായ ഈ തീരുമാനം ഭരണാധികാരികൾ എടുത്തിട്ടുള്ളത്.

പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും, പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ തെറ്റായ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് എൽഡിഎഫ് അംഗങ്ങൾ സമരം നടത്തിയത് .

ഗോപിനാരായണൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ ഹംസവായേരി സ്വാഗതവും പി പി രാജൻ അധ്യക്ഷതയ വഹിച്ചു. ടി വി സഫീറ സംസാരിച്ചു. പ്രസിന അരുകുറങ്ങോട്ട് ,രമ്യ പുലക്കുന്നുമ്മൽ , സി വി രവീന്ദ്രൻ ,ഗീത പനയുള്ളതിൽ , കെ.വി ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു

#Protest #suspension #palliative #care #system #Thiruvallur #panchayath

Next TV

Related Stories
 അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ്  കുടുംബ സംഗമം ശ്രദ്ധേയമായി

Aug 9, 2025 11:16 PM

അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി

കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി...

Read More >>
മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

Aug 9, 2025 08:28 PM

മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്...

Read More >>
ക്വിറ്റ് വെയ്സ്റ്റ്; കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ

Aug 9, 2025 08:11 PM

ക്വിറ്റ് വെയ്സ്റ്റ്; കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ

കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ...

Read More >>
മനസ്സോടിത്തിരി മണ്ണ്'; കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

Aug 9, 2025 08:03 PM

മനസ്സോടിത്തിരി മണ്ണ്'; കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക്...

Read More >>
വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ല -ഐ എൻ എൽ

Aug 9, 2025 05:16 PM

വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ല -ഐ എൻ എൽ

വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഐ എൻ...

Read More >>
ആരോഗ്യമന്ത്രി എത്തും; വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം തിങ്കളാഴ്ച

Aug 9, 2025 03:35 PM

ആരോഗ്യമന്ത്രി എത്തും; വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം തിങ്കളാഴ്ച

വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall