വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
May 30, 2026 12:29 PM | By Fidha Parvin
#LATEST NEWS #Suicide #Congress #Muslim League #CPIM #M. MEHABOOB

വടകര: (https://vatakara.truevisionnews.com/) നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗുമെന്ന് ആരോപണവുമായി സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്. ആദ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

ഡിസിസി ജന. സെക്രട്ടറി ആയ സുധീർ കുമാറിനെതിരെ കൊലപാതക കുറ്റം ചുമത്തണം. കുടുംബത്തിന് നീതി നേടി കൊടുക്കാൻ സിപിഐഎം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Vadakara investment fraud suicide: 'Congress and Muslim League led the fraud', says CPIM district secretary, demands murder charge

#LATEST NEWS #Suicide #Congress #Muslim League #CPIM #M. MEHABOOB

Next TV

Related Stories
ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

May 30, 2026 05:35 PM

ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ തർക്കം; മരുമകനെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടെന്ന്...

Read More >>
കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കാട്ടുപന്നി കടിച്ചുകൊന്നു; പന്നിയെ വെടിവെച്ച് വീഴ്ത്തി ഷൂട്ടർ

May 30, 2026 05:07 PM

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കാട്ടുപന്നി കടിച്ചുകൊന്നു; പന്നിയെ വെടിവെച്ച് വീഴ്ത്തി ഷൂട്ടർ

കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കാട്ടുപന്നി കടിച്ചുകൊന്നു; പന്നിയെ വെടിവെച്ച് വീഴ്ത്തി...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 30, 2026 04:52 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
കെ.പി.ധനപാലൻ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായ നേതാവ്; മുല്ലപ്പള്ളി രാമചന്ദ്രൻ

May 30, 2026 02:22 PM

കെ.പി.ധനപാലൻ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായ നേതാവ്; മുല്ലപ്പള്ളി രാമചന്ദ്രൻ

കെ.പി.ധനപാലൻ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായ നേതാവ്; മുല്ലപ്പള്ളി...

Read More >>
ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 30, 2026 12:10 PM

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News