---
title: "കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കാട്ടുപന്നി കടിച്ചുകൊന്നു; പന്നിയെ വെടിവെച്ച് വീഴ്ത്തി ഷൂട്ടർ"
english_title: "A wild boar killed a lamb that fell into a well; the shooter shot the pig and killed it"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362792/a-wild-boar-killed-a-lamb-that-fell-into-a-well-the-shooter-shot-the-pig-and-killed-it"
published_at: "2026-05-30T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1acc5f58e1f_FERTF.jpg"
keywords: ["LATEST NEWS", "LAMP", "PIG", "VILYAPALLI", "VADAKARA"]
---

# കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ കാട്ടുപന്നി കടിച്ചുകൊന്നു; പന്നിയെ വെടിവെച്ച് വീഴ്ത്തി ഷൂട്ടർ

> **Lead Summary:** വില്യാപ്പള്ളി :**[ **ആൾമറയില്ലാത്ത കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അതേ കിണറ്റിൽ വീണ കാട്ടുപന്നി ആക്രമിച്ച് കൊന്നു. വിവരമറിഞ്ഞെത്തിയ ഷൂട്ടർ പന്നിയെ വെടിവെച്ചു കൊന്നു. വില്യാപ്പള്ളി 4 -ാം വാർഡിൽ ഓത്യോട്ടു മീത്തൽ ദേവി അമ്മയുടെ വീട്ടു പറമ്പിലെ കിണറ്റിലാണ് ആട്ടിൻകുട്ടി വീണത് . ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കിണറ്റിൽ നിന്ന് പന്നി ആടിനെ ആക്രമിക്കുന്നത് കാണുന്നത് .

## Article Content

വില്യാപ്പള്ളി :**[ **ആൾമറയില്ലാത്ത കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അതേ കിണറ്റിൽ വീണ കാട്ടുപന്നി ആക്രമിച്ച് കൊന്നു. വിവരമറിഞ്ഞെത്തിയ ഷൂട്ടർ പന്നിയെ വെടിവെച്ചു കൊന്നു. വില്യാപ്പള്ളി 4 -ാം വാർഡിൽ ഓത്യോട്ടു മീത്തൽ ദേവി അമ്മയുടെ വീട്ടു പറമ്പിലെ കിണറ്റിലാണ് ആട്ടിൻകുട്ടി വീണത് . ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കിണറ്റിൽ നിന്ന് പന്നി ആടിനെ ആക്രമിക്കുന്നത് കാണുന്നത് .

പഞ്ചായത്ത് മെമ്പർ സുനിത കുറ്റിപുറത്തിൻ്റെ സാന്നിധ്യത്തിൽ വിവരം അംഗീകൃത ഷൂട്ടർ പ്രദീപ് കുമാർ അരൂരിനെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ആട്ടിൻകുട്ടി ചത്തിരുന്നു. കുടൽ മാലയൊക്കെ പുറത്ത് ചാടിയ നിലയിലാണ്. പിന്നീട് ഷൂട്ടർ എത്തി പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362792/a-wild-boar-killed-a-lamb-that-fell-into-a-well-the-shooter-shot-the-pig-and-killed-it)