വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി
May 8, 2026 10:14 AM | By Fidha Parvin

വടകര: ( vatakara.truevisionnews.com ) പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിനോട് ചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയത്തിൽ സ്കൂളിന് കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥല പരിശോധന നടത്തി. ഹൈക്കോടതി നിയോഗിച്ച അഡ്വ. നീരജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരിശോധന

നടത്തിയത്. സ്‌റ്റേഡിയത്തിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ രൂപീകരിച്ച സ്‌റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികൾ, സ്‌കൂൾ അധികൃതർ, പി.ടി.എ കമ്മറ്റി അംഗങ്ങൾ എന്നിവരിൽ നിന്നെല്ലാം

വിവരങ്ങൾ ശേഖരിച്ചു. വടകര ബേസിക് ട്രെയിനിങ്ങ് സ്കൂ‌ളിന്റെ പേരിലുള്ള രേഖയിൽപ്പെടുന്നതാണ് പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത ‌സ്റ്റേഡിയവും, നഞ്ചയായി കിടക്കുന്ന സ്ഥലവും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലവും. ഈ സ്ഥലങ്ങളെല്ലാം കമ്മിഷന്റെ നേതൃത്വത്തിലുള്ള സർവെ സംഘം അളന്ന് തിട്ടപ്പെടുത്തി.

ഏഴ് കാര്യങ്ങൾ നിരീക്ഷിക്കാനാണ് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടത്. കമ്മിഷൻ അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കും. രണ്ടു വർഷത്തോളമായി കെട്ടിട നിർമാണ പ്രവൃത്തി കോടതി തടഞ്ഞിരിക്കയാണ്. അന്തിമ വിധി വന്നാൽ മാത്രമെ പ്രവൃത്തി ആരംഭിക്കാവൂ എന്ന് കോടതി ഉത്തരവ്

നിലനിൽക്കുകയാണ്. ‌സ്റ്റേഡിയം സംരക്ഷണ സമിതിക്ക് വേണ്ടി സുകുമാരൻ പുറന്തോടത്ത്, എടയത്ത് ശ്രീധരൻ, അജിത്ത് കെ ടി കെ അനിൽ കാഞ്ഞിരമുള്ളതിൽ അഖിൽ എൻ. എം, അക്ഷയ് സദാനന്ദൻ, സുനന്ദ്, ബാബുരാജ് കെ.കെ എന്നിവരും സ്‌കൂൾ അധികൃതരും, പി ടി എ പ്രസിഡന്റ് അബ്ദുലത്തീഫ് ഉൾപ്പടെയുള്ളവരും കമ്മീഷൻ മുമ്പാകെ വിവരങ്ങൾ നൽകി. കെട്ടിട നിർമാണത്തിന് മറ്റുസ്ഥലമുണ്ടെന്നിരിക്കെ നഗരസഭാ സ്റ്റേഡിയത്തിൽ തന്നെ കെട്ടിട നിർമാണവുമായി മുന്നോട്ട്പോകുന്നതിനെതിരെയാണ് കായിക പ്രേമികളും നാട്ടുകാരും സമര രംഗത്തിറങ്ങിയത്.

വടകര നഗരത്തിലും ചുറ്റുമുള്ളതുമായ എല്ലാ കളിക്കളങ്ങളും ഇല്ലാതായിട്ട് വർഷങ്ങളായെങ്കിലും നിലവിൽ നഗരസഭാ പരിധിയിൽ നിലനിൽക്കുന്ന ഏക പൊതുകളിസ്ഥലമാണ് പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്നുള്ള നഗരസഭാ മിനി സ്‌റ്റേഡിയം.

Controversial land; High Court commission inspects site of stadium building construction

Next TV

Related Stories
'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

May 9, 2026 09:34 AM

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ...

Read More >>
പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

May 8, 2026 03:16 PM

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ ചെയ്തു

പരാതി പ്രളയം ; വടകര വിശ്വദീപ്തി സൊസൈറ്റിക്കെതിരെ തുടരെ രണ്ട് തട്ടിപ്പ് കേസ് കൂടി രജിസ്റ്റർ...

Read More >>
ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

May 8, 2026 10:54 AM

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം 10-ന്

ബുക്കിങ് ആരംഭിച്ചു; പൊന്മേരി ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 8, 2026 10:21 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

May 8, 2026 09:50 AM

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി' പ്രതിഷേധം

ഗ്യാസ് വില വർദ്ധനവ്; ഓർക്കാട്ടേരിയിൽ വ്യാപാരികളുടെ 'അടുപ്പുകൂട്ടി'...

Read More >>
കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

May 7, 2026 09:38 PM

കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

ജനകീയ മുന്നണി, നന്ദി പ്രകടന യാത്ര, കെ കെ...

Read More >>
Top Stories










News Roundup