പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

  പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു
May 2, 2026 12:11 PM | By Fidha Parvin

വടകര:( vatakara.truevisionnews.com) കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നാദാപുരം വരിക്കോളിയിലെ എൻ.കെ രമേശിൻ്റെ 'നബി മോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും' എന്ന ഗ്രന്ഥം വടകര കേളു ഏട്ടൻ - പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഫോക്ലോറിസ്റ്റ് ഡോ. കെ.എം ഭരതൻ പ്രകാശനം ചെയ്‌തു . കേരള ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് നാണു പാട്ടുപുര പുസ്‌തകം സ്വീകരിച്ചു. എം.സി സജീവൻ ചടങ്ങിൽ അധ്യക്ഷനായി . മിത്തു തിമോത്തി പുസ്‌തകം പരിചയപ്പെടുത്തി. ആർ. ബാലറാം സ്വാഗതവും, പി.കെ ദിനിൽ കുമാർ നന്ദിയും പറഞ്ഞു.

സി. എ ഷഹർബാനു, വി.കെ ചന്ദ്രൻ, എൻ.കെ രമേശ് എന്നിവർ സംസാരിച്ചു. വടക്കൻശീലുകളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം അടയാളപ്പെടുത്തുന്ന 'നബിമോൾ' എന്ന രചനയുൾപ്പെടെ ശ്രദ്ധേയമായ ആറ് അപൂർവ വടക്കൻ പാട്ടുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം . വടക്കൻ പാട്ടുശാഖകളിൽ ഇതുവരെ പുറത്തുവരാത്ത വേറിട്ട ഒരു വടക്കൻ പാട്ടാണ് 'നബിമോൾ .

വടക്കൻപാട്ട് പഠനമേഖലയിൽ ഒരു പുതിയ ചർച്ചയ്ക്ക് ഈ ഗ്രന്ഥം വഴിയൊരുക്കുന്നുവെന്ന് ഡോ. കെ.എം ഭരതൻ പറഞ്ഞു. കടത്തനാടിൻ്റെ സാംസ്‌കാരിക ധാരമനസ്സിലാക്കുവാനുള്ള സ്‌തുത്യർഹമായ പ്രവർത്തനമാണ് രമേശ് ഈ ഗ്രന്ഥത്തിലൂടെ നിർവ്വഹി ച്ചിരിക്കുന്നതെന്ന് അവതാരികയിൽ വിഖ്യാത ചരിത്രകാരൻ ഡോ. കെ.. കെ. എൻ കുറുപ്പ് അഭിപ്രായപ്പെടുന്നു.

Book launch; 'Nabimol and other five northern songs' released

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 2, 2026 01:36 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

May 2, 2026 12:44 PM

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ...

Read More >>
പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം

May 2, 2026 11:53 AM

പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കൂട്ടയോട്ടം

പഴങ്കാവിൽ ഓവർപാസ് അനുവദിക്കുക; അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ...

Read More >>
ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു

May 2, 2026 10:45 AM

ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു

ഓർമ്മ പുതുക്കി;കെ.കെ. നൗഫലിനെ അനുസ്മരിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 1, 2026 12:04 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

May 1, 2026 12:00 PM

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം നൽകി

'സ്വീകരണം'; കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ കെ പി മനോജന് സ്വീകരണം...

Read More >>
Top Stories

News Roundup