തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
Mar 11, 2026 02:46 PM | By Roshni Kunhikrishnan

തോടന്നൂർ:(vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മണിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളെയും, തൊഴിലുറപ്പ് പദ്ധതിയിലെ മികവിന് മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ മണിയൂർ പഞ്ചായത്ത് ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.

കൂടാതെ, സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ മനോജ് നാരായണനെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റിട്ട. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ എൽ.വി. രാമകൃഷ്ണൻ, കെ. ദിൻഷ, ആസ്യ തയ്യിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Thodannoor Block Panchayat organized Iftar gathering and felicitation

Next TV

Related Stories
വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

Mar 12, 2026 04:47 PM

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ...

Read More >>
വടകരയിൽ കെഎസ്കെടിയു പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു

Mar 12, 2026 12:18 PM

വടകരയിൽ കെഎസ്കെടിയു പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു

വടകരയിൽ കെഎസ്കെടിയു പ്രധിഷേധ മാർച്ച്...

Read More >>
തിരുവള്ളൂരിൽ കെഎസ്കെടിയു മാർച്ചും ധർണയും സംഘടിപ്പിച്ചു

Mar 12, 2026 11:08 AM

തിരുവള്ളൂരിൽ കെഎസ്കെടിയു മാർച്ചും ധർണയും സംഘടിപ്പിച്ചു

തിരുവള്ളൂരിൽ കെഎസ്കെടിയു മാർച്ചും ധർണയും...

Read More >>
പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു

Mar 11, 2026 12:00 PM

പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന് സമർപ്പിച്ചു

പന്തപ്പൊയിൽ ചാത്തോത്ത് മുക്ക് - തറവട്ടത്ത് മുക്ക് റോഡ് നാടിന്...

Read More >>
Top Stories

News Roundup