ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി
Mar 3, 2026 11:28 AM | By Roshni Kunhikrishnan

ഓർക്കാട്ടേരി:(https://vatakara.truevisionnews.com/) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി ആയുർവേദ ആശുപത്രിക്ക് വീൽചെയർ നൽകി.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും യൂത്ത് വിംഗ് ഭാരവാഹികളിൽ നിന്നും വീൽചെയർ ഏറ്റുവാങ്ങുകയും ചെയ്തു.

സേവനരംഗത്ത് യൂത്ത് വിംഗ് എന്ന യുവ കൂട്ടായ്മയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അമീർ വളപ്പിൽ സ്വാഗതം ആശംസിച്ചു.

ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ഇ. ഇസ്മയിൽ, ജനറൽ സെക്രട്ടറി ടി.എൻ.കെ. പ്രഭാകരൻ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ, ഏറാമല ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുസ്സ മറുവയിൽ, ജസീല വി.കെ., പഞ്ചായത്ത് അംഗങ്ങളായ വിജേഷ് എം.കെ., നസീല കല്ലിയോട്ട്, വടകര മണ്ഡലം പ്രസിഡന്റ് ലിജീഷ് പുതിയെടത്ത് എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഭാരവാഹികളായ മുഹമ്മദ് പി.ടി.കെ., അനീഷ് പുതിയെടത്ത്, അനൂപ് എസ് ടു മൊബൈൽ, ആരിഫ് അസ്മ എന്നിവർ സംബന്ധിച്ചു.

Wheelchair handed over to Orkattery Government Ayurveda Hospital

Next TV

Related Stories
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

Mar 4, 2026 02:02 PM

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

ആയഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് വിതരണവും ഇഫ്താറും പ്രാർഥന സദസ്സും...

Read More >>
Top Stories










News Roundup






Entertainment News