ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ആരംഭിച്ചു

 ക്വാസോ ലിബറം ; മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ്  ആരംഭിച്ചു
Feb 10, 2026 10:30 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര യുടെ നേതൃത്വത്തിൽ ഈ മാസം 10, 11 തീയ്യതികളിൽ കുറുന്തോടിയിലെ കോളേജ് ക്യാമ്പസിൽ നടക്കുന്ന

ക്വാസോ ലിബറം ( എഡിഷൻ 12 ) അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് ഡോ.ഡിനോജ് സെബാസ്റ്റ്യൻ (രജിസ്ട്രാർ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്) ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷ്റഫ് അധ്യക്ഷനായി.

രണ്ടുദിവസങ്ങളിലായി കോളേജ് ക്യാമ്പസിൽ നടക്കുന്ന ടെക്നിക്കൽ ഫെസ്റ്റിൽ കേരളത്തിലെ പ്രധാനപ്പെട്ട എൻജിനീയറിങ് ടെക്നിക്കൽ കോളേജുകളിൽ നിന്നായി 3,000 അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധ വർക് ഷോപ്പുകൾ, പ്രഭാഷണം, മത്സരങ്ങൾ, പൊതുജനങ്ങൾക്കായി ടെക്നിക്കൽ എക്സ്പോ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

ശ്രീനാഥ് ഗോപിനാഥ് (ടെക്ബൈഹാർട്ട് ഡയറക്ടറും സ്ഥാപകനും),ലിജീഷ് കുമാർ (സ്ക്രിപ്റ്റ് റൈറ്റർ, മലയാളം ഫിലിം ഇൻഡസ്ട്രി) എന്നിവർ ചടങ്ങിൽ മുഖ്യതിഥികളായിരുന്നു.

പഞ്ചായത്ത് അംഗം ഷൈജ പാലിച്ചേരിമീത്തൽ, പി.ടി.എ വൈസ് പ്രസിഡണ്ട് സതീഷ് കുമാർ പി.എം, അനൂപ് കെ (പൂർവ വിദ്യാർത്ഥി പ്രതിനിധി), പ്രൊഫ. നിതിൻ ടി (സ്റ്റാഫ് അഡ്വൈസർ), ശശിധരൻ പി.കെ. (അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ), വിവിധ വകുപ്പ് മേധാവികളായ പ്രൊഫ. ശ്രീന എസ്, ഡോ. രാഗി ആർ.ജി, സൗമ്യൻ കെ, ദീപ ആർ, ഡോ. സുജിത്ത് എസ്, ഷിജിത്ത് കെ എന്നിവർ സംസാരിച്ചു.

ഡോ. വിനോദ് പൊട്ടക്കുളത്ത് (പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനീയർ വടകര) സ്വാഗതവും അഭിൻ സി വിദ്യാർത്ഥി പ്രതിനിധി അബിൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

All India Technical Fest begins at Maniyoor Engineering College

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories