ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു
Feb 8, 2026 01:54 PM | By Roshni Kunhikrishnan

മുതുവടത്തൂർ :(vatakara.truevisionnews.com) ചോമ്പാല സബ് ജില്ലാ ഉർദു അക്കാഡമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ ചോമ്പാല സബ് ജില്ലയിൽ ഉർദു സോക്കർ ധമാക്ക ഫുട്ബോൾ,കമ്പവലി മൽസരങ്ങൾ സംഘടിപ്പിച്ചു.

മുതുവടത്തൂർ മാപ്പിള യു .പി സ്കൂളിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെൻ്റ്, ഗേൾസ് വടംവലി മൽസരങ്ങൾ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷാഹിന പി.കെ. അധ്യക്ഷത വഹിച്ച പരിപാടിയിൽ ആയഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുല്ല എ.കെ, കെ.യു.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി, മുതുവടത്തൂർ യു.പി.സ്കൂൾ എച്ച്. എം ശ്യാം സുന്ദർ , സ്റ്റാഫ് സെക്രട്ടറി ഇ.പി മുഹമ്മദലി, കെ.യു.ടി.എ.സബ് ജില്ലാ പ്രസിഡൻ്റ് ഷെറീന.കെ.കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗാം കൺവീനർ നൗഫൽ സി.വി സ്വാഗതവും, ഹൃദ്യ.കെ നന്ദിയും രേഖപ്പെടുത്തി.

ഫുട്ബോൽ മൽസരത്തിൽ പി.കെ മെമ്മോറിയൽ യു.പി ടൂർണ്ണമെൻ്റ് ജേതാക്കളായി. മുട്ടുങ്ങൽ സൗത്ത് യു.പി റണ്ണേഴ്സപ്പിനുള്ള ട്രോഫി കരസ്ഥമാക്കി. കല്ലാമല യു .പി മൂന്നാം സ്ഥാനം നേടി. ബെസ്റ്റ് ഗോളിയായി മുട്ടുങ്ങൽ സൗത്ത് യു.പിയിലെ ഫിഗോയും, ബെസ്റ്റ് പ്ലെയറായി പി.കെ മെമ്മോറിയലിലെ ലസിനും തിരഞ്ഞെടുക്കപ്പെട്ടു.

ഗേൾസിനായുള്ള കമ്പവലി മൽസരത്തിൽ പി.കെ മെമ്മോറിയൽ യു .പി.ഒന്നാം സ്ഥാനവും ഓർക്കാട്ടേരി നോർത്ത് യു.പി രണ്ടാം സ്ഥാനവും നേടി. അധ്യാപകരായ വിനോദൻ,ദിഷില,മായ, ബിജ്മമോഹൻ, അനീഷ് ജോയ് എന്നിവർ മൽസരത്തിന് നേതൃത്വം നൽകി.

Chombala Subdistrict Soccer Dhamaka Football Tug of War Tournament organized

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories