എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്; 5.9 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക്; 5.9 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ
Jan 25, 2026 10:13 PM | By Susmitha Surendran

വടകര:( https://vatakara.truevisionnews.com/)  എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക് . പ്രദേശത്തെ പ്രധാന പാതകളിലൊന്നായ 8.7 കിലോമീറ്റർ നീളമുള്ള എസ് മുക്ക് - വള്ളിയാട് - കോട്ടപ്പള്ളി - തിരുവള്ളൂർ റോഡ് പൂർണ്ണമായും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയരുന്നു. രണ്ടാം എൽഡിഎഫ് സർക്കാർ നാല് ഘട്ടങ്ങളിലായി അനുവദിച്ച 5.9 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ഉന്നയിച്ച ആവശ്യത്തെത്തുടർന്നാണ് റോഡിന്റെ നവീകരണത്തിനായി തുക അനുവദിച്ചത്. നാല് ഘട്ടങ്ങളിലായാണ് തുക വകയിരുത്തിയിരിക്കുന്നത്.

ഒന്നാം ഘട്ടം എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ടുകോടി രൂപയും,രണ്ടാം ഘട്ടം വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും,മൂന്നാംഘട്ടം കോട്ടപ്പള്ളി മുതൽ കണ്ണമ്പത്ത് കര വരെ 65 ലക്ഷം രൂപയും,നാലാം ഘട്ടം കണ്ണമ്പത്തു കര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയുണ്ടായി.

എം.എസ്.എസ് നിലവാരത്തിൽ ബിഎം ആൻഡ് ബിസി ചെയ്യുന്നതിനൊപ്പം ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനങ്ങളും കൾവെർട്ടുകളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി എസ് മുക്ക്, കോട്ടപ്പള്ളി, തിരുവള്ളൂർ ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

SMukku - Thiruvallur road now at a high standard; Rs 5.9 crore renovation work in final stage

Next TV

Related Stories
വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

Mar 5, 2026 03:58 PM

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം...

Read More >>
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup