Jan 12, 2026 11:41 AM

വടകര:(https://vatakara.truevisionnews.com/) കടപ്പുറത്ത് അപകടത്തിൽപെട്ട കുരിയാടി ആവിക്കൽ വിതുൽ പ്രസാദിനെ രക്ഷിക്കാൻ ഇറങ്ങിയ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. മിഹ്റാജ്, ബോട്ടിലെ മറ്റ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെയാണ് സമന്വയ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്.

പുരോഗമന കലാ സാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം ബാലകൃഷ്ണൻ കാനപ്പള്ളി ചടങ്ങിൽ ഉപഹാര സമർപ്പണം നിർവഹിച്ചു. നിസാർ, അഷ്റഫ്.എ.വി.പി. അഫ്‌സൽ, ഫവാസ്, ദുൽഫിക്കർ, അമൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

സമന്വയ വൈസ് പ്രസിഡന്റ് ശൈലേഷ് അഞ്ചുകണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂനുസ് ആവിക്കൽ, ടി.പി.രാജൻ, സി.എച്ച്.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് വളപ്പിൽ സ്വാഗതവും വി.വി. രാജീവൻ നന്ദിയും പറഞ്ഞു.




Volunteers honored in Vadakara

Next TV

Top Stories










News Roundup