വടകര:(https://vatakara.truevisionnews.com/) ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തലവനെ തട്ടിക്കൊണ്ടുപോകുന്നത് നാം കാണാനിട വന്നിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ സണ്ണി എം കപിക്കാട്.
വെനസ്വേലൻ പ്രസിഡണ്ടിനെ തട്ടിക്കൊണ്ടു പോയ ശേഷം അമേരിക്കൻ പ്രസിഡണ്ട് പുറത്തിറക്കിയ പ്രസ്താവന ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും,എല്ലാ ഭരണകൂടങ്ങളും തങ്ങൾ ജനാധിപത്യ വാദികളാണെന്ന് അവകാശപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിനോടാനുബന്ധിച്ച് ' ജനാധിപത്യം കൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത് ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അപരനിലേക്ക് പടരലാണ് ജനാധിപത്യം.അത് നിർമിക്കപ്പെടേണ്ടതാണെന്നബോധ്യമാണ് നമുക്ക് വേണ്ടത്. കരോളിനെ പോലും അക്രമിക്കപ്പെടുന്ന കാലത്ത് സാംസ്കാരികമായും, മാനവികമായും അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ഹിന്ദുത്വവാദികളിൽ നിന്ന് നാം അത് പ്രതീക്ഷിക്കരുത്.
പ്രത്യേകിച്ച് മോദിയിൽ നിന്ന് എന്ന് കൂടി അദ്ദേഹം കുടിച്ചേർത്തു. നവദേശീയത നിർമ്മിക്കാനുള്ള ശ്രമമാണ് ഇന്ത്യയിൽ നടക്കുന്നത്. അവിടെ ജനാധിപത്യം എത്രത്തോളം സുരക്ഷിതമാണെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. ബബിത്ത് മലോൽ മോഡറേറ്റ റായിരുന്നു. ഹരീന്ദ്രൻ കരിമ്പനപ്പാലം, അനസ് നങ്ങാണ്ടി എന്നിവർ സംസാരിച്ചു.
Kidnapping the head of state and democracy - Sunny M. Kapikadu










































