'കല, കാലം, കലാപം'; വടകരയിലെ ഫോൾക്‌ലോർ സെമിനാർ ശ്രദ്ധേയമായി.

'കല, കാലം, കലാപം'; വടകരയിലെ ഫോൾക്‌ലോർ സെമിനാർ ശ്രദ്ധേയമായി.
Nov 17, 2025 04:11 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) കൊച്ചി മുസിരിസ് ബിനാലെ വടകര സാഹിത്യ വേദി സംഘടിപ്പിച്ച 'കല, കാലം, കലാപം' ഫോക്‌ലോർ സെമിനാർ ശ്രദ്ധേയമായിരിക്കുകയാണ്. വടകര ടൗൺഹാളിൽ നടന്ന പരിപാടി ഡോ. പുരുഷോത്തം ബിള്ളിമലെ ഉദഘാടനം ചെയ്തു. രാജ്യത്തെ മിക്ക പ്രാദേശിക ഭാഷകളും മരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഒപ്പം പ്രാദേശിക സംസ്കാരവും കലകളും നാമാവശേഷമാവുകയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

സാഹിത്യ വേദി പ്രസിഡന്റ് കവി വീരാൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ ബിനാലെ പ്രസിഡന്റും കഥാകൃത്തുമായ ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. . പത്മശ്രീ മീനാക്ഷിയമ്മയെ ചടങ്ങിൽ ആദരിച്ചു. ഡോ. രാഘവൻ പയ്യനാട്, പി പി ദാമോദരൻ, പുറന്തോടത് ഗംഗാധരൻ, കേളി രാമചന്ദ്രൻ, പി പി രാജൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ. അജു കെ നാരായണൻ, ഡോ. പി വസന്തകുമാരി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തെയ്യം, ചവിട്ടുനാടകം ഡെമോൺസ്‌ട്രേഷൻ വൈ വി കണ്ണൻ, റോയ് ജോർജ് കുട്ടി ആശാൻ എന്നിവർ അവതരിപ്പിച്ചു. വി ടി മുരളി, ഫൈസൽ എളേറ്റിൽ ഡോ. എ കെ അപ്പുകുട്ടൻ, രവി വയനാട് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ ഡോ. പി പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ എം ഭരതൻ അധ്യക്ഷനായി. തുടർന്ന് കുറുമ്പത്തൂരുത്ത് യുവകേരള ചവിട്ടുനാടക വേദിയുടെ ചവിട്ടുനാടകവും അരങ്ങേറി.

kala, kalam, kalapam , Folklore Seminar, Vadakara

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories










News Roundup






Entertainment News