'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി

'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി
Oct 28, 2025 02:17 PM | By Fidha Parvin

വടകര:(vatakara.truevisionnews.com) എം.ഇ.എസ്. കോളേജ് വടകരയുടെ ആഭിമുഖത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകരയിലെ ഐ.പി.എം. അക്കാദമിയിൽ തുടക്കമായി. സർവകലാശാലയുടെ കീഴിലുള്ള പ്രമുഖ കോളജുകൾ തമ്മിലുള്ള വോളിബോൾ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവും കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ വരയാലിൽ മൊയ്തു ഹാജി നിർവഹിച്ചു.

എംഇഎസ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഇ.കെ.അമ്മദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ശ്രീവിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ടി.പി.മുസ്തഫ, എൻഐഎസ് കോച്ച് ശ്രീജിത്ത്, മാണിക്കോത്ത് രാഘവൻ, സി.വി.വിജയൻ, വി.കെ.പ്രേമൻ, കെ.നസീർ തുടങ്ങിയവർ സംസാരിച്ചു.

ശ്രീജ.എൽ.എസ് നന്ദി പറഞ്ഞു. ഡോക്ടർ അബ്ദുൽ ഗഫൂർ മെമ്മോറിയൽ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടിയും ഫെഡറൽ ബാങ്ക് വില്യാപ്പള്ളി റണ്ണറപ്പ് ട്രോഫിക്ക് വേണ്ടിയുമുള്ള മത്സരങ്ങളാണ് 29 വരെ നടക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 45 ഓളം കോളജുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

'Exciting start'; A-Zone Volleyball Tournament begins at Vadakara IPM Academy

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories










News Roundup






Entertainment News