വടകര : പൂമാതൈ പൊന്നമ്മ എന്ന വടക്കൻ പാട്ടിന്റെ ഓഡിയോ പെൻഡ്രൈവ് പ്രകാശനം ഒക്ടോബര്‍ 12 ന് നടക്കും. വടകര രംഗശ്രീ ക്രിയേഷൻസിനു വേണ്ടി ഒഞ്ചിയം പ്രഭാകരനും സംഘവുമാണ് വടക്കൻപാട്ട് ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കുന്ന പ്രകാശന ചടങ്ങ് കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കവിയും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായകൻ വി ടി മുരളിക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുക. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി വി ലവ്‌ലിൻ, യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ, ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ്, ടി പി ബിനീഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ടി കെ വിജയരാഘവൻ, മുഹമ്മദ് ഗുരുക്കള്‍, തില്ലേരി ഗോവിന്ദന്‍, മധു ഗുരുക്കള്‍, പി പി രാജൻ, പ്രേംകുമാര്‍ വടകര, കെ അശോകൻ, രാജാറാം തൈപ്പള്ളി, ഒഞ്ചിയം ബാബു, എം കെ വസന്തന്‍, സുജിത്ത് കുമാര്‍ പി കെ, അനില്‍കുമാര്‍ പി പി, സുകു വടക്കയില്‍ തുടങ്ങിയവര്‍ തുടങ്ങിയവർ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് വടക്കന്‍പാട്ടും കലാമണ്ഡലം വീണയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്പവും അരങ്ങേറും.
Poomathai Ponnamma audio release on 12th






































