ചോറോട്: (vatakara.truevisionnews.com) സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും, പ്രഭാഷകനും ദീർഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടിവി ബാലൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ ചോറോട് ഓവർബ്രിഡ്ജ് പരിസരത്ത് നിന്ന് നേതാക്കളും പ്രവർത്തകരും ബാലൻ മാസ്റരുടെ വീട്ടിൽ പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.




തുടർന്ന് നടന്ന അനുസ്മരണ പൊതുസമ്മേളനം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മധുകുറുപ്പത്ത് അധ്യക്ഷനായി. പഞ്ചായത്ത്പ്രസിഡന്റ്പി പി ചന്ദ്രശേഖരൻ, ഏരിയാ കമ്മറ്റിയംഗം വിജില അമ്പലത്തിൽ,കൈനാട്ടി ലോക്കൽ സെക്രട്ടറി കെ കെ പവിത്രൻ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മറ്റിയംഗം ഇ കെ അരുൺ സ്വാഗതം പറഞ്ഞു.
CPI(M) observes first death anniversary of TV Balan Master