ഓർക്കാട്ടേരി: (vatakara.truevisionnews.com) ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാർ അടിയന്തരമായി മാറ്റി വെക്കുക, വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ ഐ ടി യു സി-യുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളിയിൽ തൊഴിൽ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് ഈ സംഗമം നടന്നത്. ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം 6 കോടി തൊഴിൽ ദിനങ്ങൾ കൂടി നൽകണമെന്നും, നിലവിലെ തൊഴിൽ ദിനങ്ങൾ 600 ആക്കി ഉയർത്തണമെന്നും, ദിവസ വേതനം 700 രൂപ ആക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.




മണ്ഡലം പ്രസിഡൻ്റ് ഒ. എം. രാധ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ജില്ലാ ട്രഷറർ ഇ. രാധാകൃഷ്ണൻ, സി. നിർമല, ടി. കെ. ഷീബ, ഷീന കെ., ബീന കെ. ടി. കെ., കെ. ടി. സുരേന്ദ്രൻ, കെ. കെ. രഞ്ജിഷ് എന്നിവർ പ്രസംഗിച്ചു.
AITUC held a protest meeting in Karthikappally demanding protection of the employment guarantee scheme