അഴിയൂർ: (vatakara.truevisionnews.com) വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പാർട്ടി അഴിയൂർ പഞ്ചായത്തിൽ പദയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി നയിച്ച പദയാത്ര എരിക്കിൽ ബീച്ചിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
രാജ്യ നിർമ്മിതിയിൽ ഒരു പങ്കും വഹിക്കാത്ത ആർ എസ് എസ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകർത്തു കൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണ് വോട്ട് കൊള്ള നടത്തിയത് എന്നും ഇതിനെതിരെ മുഴുവൻ ഫാഷിസ്റ്റ് വിരുദ്ധ കക്ഷികളുമൊന്നിച്ച് പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ്ഡിപിഐ വടകര നിയോജകമണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് അഴിയൂർ ചുങ്കം ടൗണിൽ സമാപിച്ചു. എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.




മുസ്ലിം,ദളിത് ന്യൂനപക്ഷം സ്വയം സംഘടിച്ച് രാഷ്ട്രീയമായി ശക്തരാവാത്തതിന്റെ ദുരന്തമാണ് രാജ്യത്ത് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും വോട്ട് കുത്തികളായി മാറാതെ രാഷ്ട്രീയമായി സംഘടിക്കാൻ ഇനിയെങ്കിലും ഈ സമൂഹം തയ്യാറാവണമെന്നും സജീർ കീച്ചേരി സൂചിപ്പിച്ചു.
ജാഥ വൈസ് ക്യാപ്റ്റൻ സബാദ് വിപി, അധ്യക്ഷത വഹിക്കുകയും കോഡിനേറ്റർ മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സാലിം പുനത്തിൽ,അനസ് കടവത്തൂർ,ജാഫർ ചെമ്പിലോട്,അഷ്റഫ് ചോമ്പാല,അബ്ദുൽ ഖാദർ മുഹമ്മദ് ശാക്കിർ,സിയാദ് ഇസി,റമീസ് വിപി, ഷാക്കിർ ആർഎം,അർഷാദ് എകെ,ഇർഷാദ് പി എന്നിവർ സംസാരിച്ചു. സമ്രം എ ബി,സാഹിർ പുനത്തിൽ,സനൂജ് ബാബരി,നസീർ കൂടാളി,റഹീസ് ബാബരി,സനീർ എന്നിവർ നേതൃത്വം കൊടുത്തു.
Walk; To reclaim the country from vote-grabbers; SDPI organizes walk in Azhiyur