വടകര: (vatakara.truevisionnews.com) പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി, യൂണിവേഴ്‌സൽ കാർമ്മിക് ഫൗണ്ടേഷൻന്റെ നേതൃത്വത്തിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യൽ യജ്ഞം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ ബൈജു ലക്ഷ്മിയുടെ മുൻകൈയിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.
എസ്.എസ്.എം. ഫുട്‌ബോൾ അക്കാദമി കോച്ച് അസ്‌ലംന്റെ നേതൃത്വത്തിൽ മടപ്പള്ളി ബോയ്‌സ് ഹൈസ്‌കൂളിലെയും വടകര സംസ്‌കൃതം സ്‌കൂളിലെയും ഫുട്‌ബോൾ പരിശീലന വിദ്യാർത്ഥികൾ ഈ ഉദ്യമത്തിൽ പങ്കുചേർന്നു. വിദ്യാർത്ഥികളും സംഘാടകരും ഒത്തുചേർന്ന് കോളേജ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് ഗ്രൗണ്ട് വൃത്തിയാക്കി.
ശുചീകരണത്തിന് ശേഷം ബൈജു ലക്ഷ്മി കുട്ടികളുമായി സംവദിച്ചു. പ്ലാസ്റ്റിക്കിന്റെ ചരിത്രം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യേണ്ട രീതി എന്നിവയെക്കുറിച്ച് അവർ കുട്ടികൾക്ക് വിശദമായ അറിവ് നൽകി. കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്താൻ ഈ പ്രവർത്തനം സഹായകമായി.
Madappally College Ground Plastic Collection was conducted under the leadership of Universal Karmic Foundation









































