വടകര: (vatakara.truevisionnews.com) ബാലസംഘം സംഘടിപ്പിക്കുന്ന 16-ാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവത്തിന് തുടക്കമായി. യൂണിറ്റുതല മത്സരങ്ങളുടെ ഏരിയാതല ഉദ്ഘാടനം കുട്ടോത്ത് ഈസ്റ്റ് യൂണിറ്റിൽ വെച്ച് നടന്നു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം ആൻമിയ സജീവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് രേവതി ചടങ്ങിൽ അധ്യക്ഷയായിരുന്നു.
ഏരിയാ കൺവീനർ വി ടി ബാലൻ, മേഖലാ കൺവീനർ ഒ പി ബാബു, പുണ്യ പ്രദി പ്, നിയ, പി കെ വിജയൻ, രസ്ന, സിദ്ധാർഥ് എന്നിവർ സംസാരിച്ചു.
To shed light on knowledge; 16th Kelu Ettan Memorial Literary Festival begins






































