മാണിയൂർ : (vatakara.truevisionnews.com) കെ.എസ്.എസ്.പി.യു. തോടന്നൂർ ബ്ലോക്ക് വനിതാ കൺവെൻഷൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വനിതാവേദി ചെയർപേഴ്‌സൺ ലീല കോറോത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം വി പി ഇന്ദിര, ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഗോപിനാഥ്, എൻ കെ രാധാകൃഷ്ണൻ, പി എം കുമാരൻ, കോച്ചേരി രാ ധാകൃഷ്ണൻ, രഞ്ജിനി എന്നിവർ സംസാരിച്ചു. പി ഉഷശ്രീ സ്വാഗതവും വി പത്മിനി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടിക ളും അരങ്ങേറി.
Women's Convention; KSSPU organized a women's convention in Thodannoor