വടകര :(vatakara.truevisionnews.com) ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം വടകര യൂണിയൻ ഗുരുദേവമന്ദിരത്തിൽ സമൂഹപ്രാർത്ഥനയോടെയും ഉപവാസത്തോടെയും ആചരിച്ചു. വടകര യൂണിയൻ ഗുരുദേവമന്ദിരത്തിൽ വെച്ച് നടത്തിയ ഉപവാസത്തിന് യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ ഗുരുദേവന് മാല ചാർത്തി തിരി തെളിയിച്ച് തുടക്കം കുറിച്ചു.

സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു വചനം മുറുകെ പിടിച്ച് യൂണിയൻ പ്രവർത്തനം ശക്തമാക്കണമെന്ന് സമാധി ദിന ഉപവാസത്തെ സ്വാഗതം ചെയ്ത് സംസാരിക്കവേ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. റിട്ടേർഡ് ഡിവൈഎസ്പി പി.പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ പ്രഭാഷണം നടത്തി.ബാബു.സി.എച്ച്,സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര,യൂണിയൻ കൗൺസിലർമാരായ അനിൽ വൃന്ദാവനം,വിനോദൻ മാസ്റ്റർ,വത്സലൻ മലോൽമുക്ക്,ബാബു മണിയാറത്ത്,പവിത്രൻ വീരഞ്ചേരി,വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്,വനിത സംഘം യൂണിയൻ പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്,സെക്രട്ടറി ഗീതരാജീവ്,യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം,വൈസ്:പ്രസിഡണ്ട് ഷൈനി സജീവൻ,ജില്ല കമ്മറ്റി അംഗം ഷിജിത്ത് മേപ്പയിൽ,എന്നിവർ പങ്കെടുത്ത വേദിയിൽ ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദിയും പറഞ്ഞു.
Sree Narayana Guru Mahasamadhi Day celebrated in Vadakara




























.png)





