Sep 4, 2025 10:29 PM

വടകര : (vatakara.truevisionnews.com)തീരദേശത്ത് ഒരിടത്തും വരുതി കാരണം ഓണമില്ലാതാകരുത്. ഭക്ഷ്യ കിറ്റുമായി സ്നേഹം വിളമ്പാനുള്ള ഉത്രാടപാച്ചിലിലായിരുന്നു വടകര കോസ്റ്റൽ പൊലീസുകാരും. അങ്ങിനെ തീരദേശത്ത് ഓണമെത്തിച്ച് പൊലീസിൻ്റെ നന്മ മുഖം അവർ കണ്ടു.

വടകര കോസ്റ്റൽ പോലീസ് ഇന്ന് തിരുവോണതലേന്ന് കാലത്ത് മുതൽ ഉത്രാടപാച്ചിലായിരുന്നു. തങ്ങളുടെ തീരദേശ വാസികൾ പട്ടിണിയിലായിക്കൂട എന്ന ദൃഢനിശ്ചയത്തോടെ വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്ന് തങ്ങളുടെ ഒരു വിഹിതം നീക്കി വെച്ച് സേനാംഗങ്ങൾ മടപ്പള്ളി മുതൽ കോടിക്കൽ വരെയുള്ള ബീറ്റ് ഓഫീസർമാർ നിർദ്ദനരായ മത്സ്യ തൊഴിലാളി കുടുംബങ്ങളേയും മറ്റ് അർഹതപ്പെട്ടവരെയും കണ്ടെത്തി .

വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഐ പി സ്റ്റേഷൻ ഓഫീസർ ദീപു സി എസ്സിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ സലാം നാമത്ത് മനോജ് കെ.എം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജിനെ രോത്ത് അനുജ് വിഡി ശ്രീനിധി കെ.പി സിപിക്യൂ മാരായ അശ്വന്ത് ഷനോജ് പി.പി എന്നിവർ ചേർന്ന് കാലത്ത് മുതൽ വൈകിട്ട് വരെ തീരദേശങ്ങളിൽ സഞ്ചരിച്ച് ഭക്ഷണ കിറ്റ് സൗജന്യമായി വിതരണം ചെയ്തു. ഇക്കൂട്ടത്തിൽ കടലോര ഗ്രതാ സമിതിയിൽ പെട്ട കിടപ്പ് രോഗിയേയും വീട്ടിൽ സന്ദർശിച്ച് കിറ്റ് നൽകി. സ്നേഹസന്ദേശങ്ങൾ കൈമാറി മാതൃകയായി.

Vadakara Coastal Police distributed free food kits

Next TV

Top Stories










News Roundup






Entertainment News





//Truevisionall