മാലിന്യ മുക്തനവകേരളം; തോടന്നുർ ബ്ലോക്ക്‌ തലത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

മാലിന്യ മുക്തനവകേരളം; തോടന്നുർ ബ്ലോക്ക്‌ തലത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
Apr 23, 2025 10:40 AM | By Jain Rosviya

തോടന്നൂർ : (vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാലിന്യമുക്ത നവകേരളം കേമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതിന് പഞ്ചായത്ത്, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുമോദനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീലത അധ്യക്ഷത മാലിന്യ സംസ്ക്കരണ മേഖലയിലെ മികച്ച പഞ്ചായത്ത്, മികച്ച കുടുംബശ്രീ, ഹരിത സേന കൺസോർഷ്യം എന്നിവയ്ക്കുള്ള പുരസ്‌കാരം മണിയൂർ പഞ്ചായത്തിന് ലഭിച്ചു.

മികച്ച സർക്കാർ സ്ഥാപനം, ഹരിത ടൗൺ, ഹരിത വായനശാല എന്നീ വിഭാഗങ്ങളിലെ പുരസ്കാരം വില്ല്യാപ്പള്ളി പഞ്ചായത്തിനും, മികച്ച റെസിഡൻസ് അസോസിയേഷൻ, വ്യാപാരസ്ഥാപനം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരം തിരുവള്ളൂർ പഞ്ചായത്തിനും, മികച്ച പൊതു ഇടം വിഭാഗത്തിൽ ആയഞ്ചേരി പഞ്ചായത്തിനും പുരസ്കാരം ലഭിച്ചു.

മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശ്രീജ പുല്ലരൂൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, സി പി വിശ്വനാഥൻ മാസ്റ്റർ, രഞ്ജിനി, സെക്രട്ടറി വി പി മോഹൻരാജ്, ജി ഇ ഒ സുനീഷ് ടി, ഹരിത കേരളം ആർ പി സുധ, ശുചിത്വ മിഷൻ ആർ പി ഗോകുൽ എന്നിവർ സംസാരിച്ചു

#Garbage #free #Kerala #Appreciation #meeting #organized #Thodannur #block #level

Next TV

Related Stories
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
Top Stories










News Roundup






Entertainment News