അഭിമാന നേട്ടം; കെ.കുഞ്ഞിരാമക്കുറുപ്പ് സാഹിത്യ പുരസ്‌കാരം പി.ഹരീന്ദ്രനാഥിന്

അഭിമാന നേട്ടം; കെ.കുഞ്ഞിരാമക്കുറുപ്പ് സാഹിത്യ പുരസ്‌കാരം പി.ഹരീന്ദ്രനാഥിന്
Apr 10, 2025 12:29 PM | By Jain Rosviya

ഓര്‍ക്കാട്ടേരി: (vatakara.truevisionnews.com) സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റും ദീര്‍ഘകാലം ഏറാമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായ് ഏറാമല ബാങ്ക് ഏര്‍പ്പെടുത്തിയ കെ. കുഞ്ഞിരാമക്കുറുപ്പ് സാഹിത്യ പുരസ്‌കാരം ചരിത്ര ഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥിന് സമര്‍പ്പിച്ചു.

കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. അവസാനത്തെ ഭാരതീയനെ അടക്കം സ്വതന്ത്രനാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യന്‍ മനസ്സിനെ ശുദ്ധീകരിക്കാനാണ് ഗാന്ധിജി ശ്രമിച്ചതെന്നും, ഹിംസയുടെ ചരിത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

അഹിംസയുടെ ചരിത്രമാണ് ഇനി എഴുതേണ്ടതായിട്ടുള്ളതെന്നും, ഭാരതത്തിലെ ജനത സംസ്‌ക്കാര സമ്പന്നരായ ജനതയാണെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയാണ് ഗാന്ധിജി ചെയ്തിട്ടുള്ളതെന്നും പുരസ്‌ക്കാര സമര്‍പ്പണം നടത്തിക്കൊണ്ട് അദ്ദേഹം സംസാരിച്ചു.

മംഗള പത്രം പ്രശ്‌സ്ത ഗായകന്‍ വി.ടി മുരളി സമര്‍പ്പിച്ചു. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.ടി മുരളിയുടെ ഗാന്ധിസൂക്ത ആലപനത്തോട് ആരംഭിച്ച ചടങ്ങില്‍ പി.കെ.കുഞ്ഞിക്കണ്ണന്‍, ടി.പി. ബിനീഷ്, എം.കെ.ഭാസ്‌കരന്‍, എന്‍.വേണു, ഐ.മൂസ്സ, സോമന്‍ മുതുവന, എം.സി. വടകര, ചെറുവാച്ചേരി രാധാകൃഷ്ണന്‍, പി.പ്രസീത് കുമാര്‍, പി.ഹരീന്ദ്രനാഥ്, ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

പി. പ്രദീപ് കുമാര്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. മാനവ സംസ്‌കൃതി ഏര്‍പ്പെടുത്തിയ പി.ടി തോമസ് പുരസ്‌ക്കാരം നേടിയ കല്‍പ്പറ്റ നാരായണനെ ബേങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ പൊന്നാടയണിയിച്ച് പ്രത്യേകമായി ആദരിച്ചു.

#proud #achievement #PHarindranath #receives #KKunjiramakurup #Literary #Award

Next TV

Related Stories
 അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ്  കുടുംബ സംഗമം ശ്രദ്ധേയമായി

Aug 9, 2025 11:16 PM

അവർ ഒത്തുകൂടി; കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി

കുഞ്ഞിപ്പള്ളി എസ് എം ഐ സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം ശ്രദ്ധേയമായി...

Read More >>
മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

Aug 9, 2025 08:28 PM

മാറ്റുരച്ചത് ആറ് ടീമുകൾ; ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്

ലഹരിക്കെതിരെ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഫുട്ബോൾ ടൂർണമെന്റ്...

Read More >>
ക്വിറ്റ് വെയ്സ്റ്റ്; കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ

Aug 9, 2025 08:11 PM

ക്വിറ്റ് വെയ്സ്റ്റ്; കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ

കൈനാട്ടി മേൽപ്പാലത്തിൽ 2500 കിലോയോളം മാലിന്യങ്ങൾ...

Read More >>
മനസ്സോടിത്തിരി മണ്ണ്'; കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

Aug 9, 2025 08:03 PM

മനസ്സോടിത്തിരി മണ്ണ്'; കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

കീഴലിയിലെ പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക്...

Read More >>
വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ല -ഐ എൻ എൽ

Aug 9, 2025 05:16 PM

വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ല -ഐ എൻ എൽ

വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഐ എൻ...

Read More >>
ആരോഗ്യമന്ത്രി എത്തും; വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം തിങ്കളാഴ്ച

Aug 9, 2025 03:35 PM

ആരോഗ്യമന്ത്രി എത്തും; വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം തിങ്കളാഴ്ച

വടകരയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall