വടകര: (vatakara.truevisionnews.com) സി പി ഐ ഏറാമല ലോക്കൽ സമ്മേളനം മുയിപ്ര എൽ പി സ്കൂളിൽ കോമത്ത് കണാരൻ നഗറിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഓർക്കാട്ടേരി ചന്ത മൈതാനം വിപുലമായ സൗകര്യങ്ങളോടെ ആധുനികരീതിയിൽ നിർമിച്ച് സ്റ്റേഡിയം ആയി മാറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ഏറാമല സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.




ചന്ത നടക്കുന്ന സമയങ്ങളിൽ ഒഴികെ ക്രിക്കറ്റ്, ഫുട്ബോൾ മൽസരങ്ങൾ നടത്താൻ കഴിയണം.
ആർ കെ ഗംഗാ ധരൻ, കെ പി സൗമ്യ, കെ ടി സുരേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ കെ വസന്ത പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ ബാലൻ രാഷ്ടീയറിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം സെക്രട്ടറി എൻ എം ബിജു, അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി പി റഷീദ്, ഏകെ കുഞ്ഞി കണാരൻ വി വി ബീന, ഒ എം രജിലേഷ് പ്രസംഗിച്ചു ലോക്കൽ സെക്രട്ടറി കെ കെ രഞ്‌ജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ലോക്കൽ സെക്രട്ടറിയായി ഒ എം അശോകനെയും അസി: സെക്രട്ടറിയായി കെ ടി സുരേന്ദ്ര നേയും തിരഞ്ഞെടുത്തു
#CPI #Eramala #Local #Conference #OMAshokan #KTSurendran #secratary #assistant #secratary