#RMSoffice | പ്രതിഷേധം ശക്തം; വടകര ആർ എം എസ് ഓഫീസ് അടച്ചു പൂട്ടലിനെതിരെ ബഹുജനപ്രക്ഷോഭം 26ന്

 #RMSoffice | പ്രതിഷേധം ശക്തം; വടകര ആർ എം എസ്  ഓഫീസ് അടച്ചു പൂട്ടലിനെതിരെ ബഹുജനപ്രക്ഷോഭം 26ന്
Sep 14, 2024 11:21 AM | By Jain Rosviya

വടകര:(vatakara.truevisionnews.com) റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം.

26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് 'അമൃത് ഭാരത്' പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്.

ആർ.എം.എസ് വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് പകരം സ്ഥലമാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരസിക്കുകയായിരുന്നു.

അമൃത് ഭാരത് പദ്ധതിപ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്താണ് ആർ.എം.എസ് ഓഫീസുള്ളതെന്നും എത്രയും പെട്ടെന്ന് ഇത് ഒഴിയണമെന്നുമാണ് പുതിയ നിർദേശം.

ഓഫീസ് മാറ്റി സ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിലില്ല.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംരക്ഷണസമിതി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്, വി.കെ. വിനു, ആർ.എം. ഗോപാലൻ, എൻ.കെ. മോഹനൻ, കെ.പി. പ്രകാശൻ, കെ.വി. ജയരാജൻ, ടി.പി. വാസു, വി.പി. ദിവാകരൻ, കെ. ജിജിത്, കെ.വി. ബാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.

#Mass #agitation #against #closure #Vadakara #RMS #office #26th

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

Sep 16, 2025 09:37 PM

കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു ...

Read More >>
ഒളിച്ചിരുന്നത് കരിങ്ങാട് മലയിൽ; വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Sep 16, 2025 04:08 PM

ഒളിച്ചിരുന്നത് കരിങ്ങാട് മലയിൽ; വില്ല്യാപ്പള്ളിയിൽ ആർജെഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

വില്ല്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി...

Read More >>
ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Sep 16, 2025 12:55 PM

ബഹുജന പ്രകടനം; സിപിഐ എം സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സിപിഐ എം വടകര സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം...

Read More >>
അക്രമത്തിന് പിന്നിൽ പ്രതികാരം? വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റ സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Sep 16, 2025 12:37 PM

അക്രമത്തിന് പിന്നിൽ പ്രതികാരം? വില്ല്യാപ്പള്ളിയിൽ ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റ സംഭവം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

വില്ല്യാപ്പള്ളിയിൽ ആര്‍.ജെ.ഡി പ്രവര്‍ത്തകന് വേട്ടേറ്റ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍...

Read More >>
ഇരുട്ടിന്റെ മറവിൽ അതിക്രമം ; ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി

Sep 16, 2025 11:32 AM

ഇരുട്ടിന്റെ മറവിൽ അതിക്രമം ; ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി

ചെമ്മരത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പതാകകൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണം -ബി ജെ പി...

Read More >>
വില്യാപ്പള്ളിയിൽ ആർ ജെ ഡി  പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം -കോൺഗ്രസ്

Sep 16, 2025 10:55 AM

വില്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം -കോൺഗ്രസ്

വില്യാപ്പള്ളിയിൽ ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റ സംഭവം; പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall