ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി

ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്കിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി
Jun 11, 2026 07:07 AM | By VIPIN P V
#Latest News #Python #Police Officer #Ayanchery

ആയഞ്ചേരി:  ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പ്രശാന്ത്‌ മാഷ് സൂക്ഷ്മ പരിശോധന നടത്തി ഹെഡ്‌ലൈറ്റിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.

മൂന്നു മാസങ്ങൾക്ക് മുമ്പ് പരിസരപ്രദേശത്ത് കണ്ട കൂറ്റൻ പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം എന്നും കൂടുതൽ കുട്ടികളെ കാണാനുള്ള സാധ്യത തള്ളിക്കളയരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം പ്രദേശവാസികളിൽ കൗതുകമുണർത്തി.

വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ അവയ്ക്കുള്ളിൽ കയറാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Content Highlight: Baby Python Found On Bike Of Police Officer From Ayanchery

#Latest News #Python #Police Officer #Ayanchery

Next TV

Related Stories
'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

Jun 24, 2026 12:40 PM

'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി...

Read More >>
'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

Jun 24, 2026 12:01 PM

'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര...

Read More >>
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News