ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം
Jun 3, 2026 11:38 AM | By Fidha Parvin
#Latest News #Chandri Death #Investigation #Oorkattery

ഓർക്കാട്ടേരി: (https://vatakara.truevisionnews.com/) ഏറാമല പയ്യത്തൂരിലെ നീരളത്ത് ചന്ദ്രിയുടെ ദുരുഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഏറാമലയിലെ സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 നാണ് ചന്ദ്രി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സ്വന്തം വിടിന്റെ പിൻഭാഗത്തെ മുറ്റത്ത് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു ചന്ദ്രിയെ കാണപ്പെട്ടത്. ഇത്എങ്ങനെ സംഭവിച്ചു എന്നതിന് കുടുംബാംഗങ്ങളിലും നാട്ടുകാരിലും ഏറെ സംശയങ്ങൾ നിലനിൽക്കുന്നു. പൊലീസും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തിയിട്ടും നാട്ടുകാരുടെ ആശങ്ക ദുരീകരിക്കാനാവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഏറാമല നവോദയ വായനശാലയിൽ ചേർന്ന സർവകക്ഷി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ് മെമ്പർ എ കെ ബാബു അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ കെ കൃഷ്ണൻ, ഒ പി അമ്മദ്, വി പി അനിൽകുമാർ, മൊയ്തു മേക്രോളി, വി കെ നാണു, കെ ടി സജീവൻ തുടങ്ങിയവർ സംസാരിച്ചു .

Content Highlight: Chandri's mysterious death; All-party meeting calls for a comprehensive investigation

#Latest News #Chandri Death #Investigation #Oorkattery

Next TV

Related Stories
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

Jun 23, 2026 11:49 AM

കുറുക്കന്റെ ആക്രമണം; മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചു

മണിയൂരിൽ വീട്ടുപറമ്പിൽ മേയാൻ വിട്ട പശുവിനെ കുറുക്കൻ കടിച്ച്...

Read More >>
Top Stories

News Roundup