മണിയൂരിൽ വായന പക്ഷാചരണത്തിന് തുടക്കം; ഉന്നത വിജയികളെ അനുമോദിച്ചു

മണിയൂരിൽ വായന പക്ഷാചരണത്തിന് തുടക്കം; ഉന്നത വിജയികളെ അനുമോദിച്ചു
Jun 22, 2026 03:40 PM | By Fidha Parvin
#LATEST NEWS #Maniyoor #Reading Week

മണിയൂര്‍: (vatakara.truevisionnews.com) വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വായന പക്ഷാചരണത്തിന്റെ ഭാഗമായി പഠനത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. പക്ഷാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.മോഹന്‍ദാസ് നിര്‍വഹിച്ചു.

വി കെ കരുണാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം ഇ.സി.രാഘവന്‍ നടത്തി. ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സ് ചെറുകഥാകൃത്ത് ഹമീദ് കുറുന്തോടി ഉദ്ഘാടനം ചെയ്തു. എല്‍എസ്എസ്, യുഎസ്എസ്, എല്‍എസ്എല്‍സി, പ്ലസ് ടു, എന്‍എംഎംഎസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഭരതന്‍ കുട്ടോത്ത്, കെ.പി രാജീവന്‍, വി.ടി. പ്രഭാകരന്‍, ശാന്ത കുഞ്ഞിപ്പുരയില്‍, നരേന്ദ്രന്‍ പിടി.കെ, കെ കുഞ്ഞിക്കണ്ണന്‍, എം കെ ഷീബ, കെ.പി.അനി, കെ.പി ദിലീപന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഭരതന്‍ കുട്ടോത്ത് നാടന്‍പാട്ട് അവതരണം നടത്തി. കെ.കെ പ്രദീപന്‍ സ്വാഗതവും വി.കെ റീബ നന്ദിയും പറഞ്ഞു.

Content Highlight: Reading Week celebration begins in Maniyoor

#LATEST NEWS #Maniyoor #Reading Week

Next TV

Related Stories
വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

Jun 24, 2026 06:28 AM

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ

വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ...

Read More >>
വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

Jun 23, 2026 09:04 PM

വായനാ മാസാചരണം: ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ

ചരിത്രഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥിന്റെ വീട് സന്ദർശിച്ച് പൊന്മേരി എൽ.പി. സ്കൂൾ...

Read More >>
ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

Jun 23, 2026 04:49 PM

ജലജീവൻ ; വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി

വടകര വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി ...

Read More >>
പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

Jun 23, 2026 03:14 PM

പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വികസനവും: ഇന്ത്യൻ അനുഭവങ്ങൾ' വടകരയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Jun 23, 2026 01:01 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോടതി...

Read More >>
ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

Jun 23, 2026 12:10 PM

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം; കേരള ജൈവ കർഷകസമിതി ആവശ്യപ്പെട്ടു

ജൈവകൃഷിക്ക് സബ്‌സിഡി അനുവദിക്കണം കേരള ജൈവ കർഷകസമിതി...

Read More >>
Top Stories

News Roundup