വടകരയിൽ മോഷണപ്പരമ്പര; ഫിംഗർ പ്രിന്റ് ബ്യൂറോ കോമ്പൗണ്ടിൽ നിന്ന് സ്കൂട്ടറും റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് കാറും കവർന്നു

വടകരയിൽ മോഷണപ്പരമ്പര; ഫിംഗർ പ്രിന്റ് ബ്യൂറോ കോമ്പൗണ്ടിൽ നിന്ന് സ്കൂട്ടറും റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് കാറും കവർന്നു
May 23, 2026 12:26 PM | By Fidha Parvin
#LATEST NEWS #Vadakara #Stolen

വടകര: (https://vatakara.truevisionnews.com/) വടകരയിൽ ഒരേ ദിവസം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി കാറും സ്കൂട്ടറും മോഷ്ടിക്കപ്പെട്ടു. വടകര ഫിംഗർ പ്രിന്റ് ബ്യൂറോയുടെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും, വടകര റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മാരുതി സ്വിഫ്റ്റ് കാറുമാണ് മോഷ്ട്ടാക്കൾ കവർന്നത്. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊന്മേരി പറമ്പിൽ 'ചാത്തോത്ത് മീത്തൽ' വീട്ടിൽ സുരേഷ് കുമാറിന്റെ KL 18 U 2228 നമ്പറിലുള്ള സ്കൂട്ടറാണ് വടകര ഫിംഗർ പ്രിന്റ് ബ്യൂറോയുടെ കോമ്പൗണ്ടിൽ നിന്ന് മോഷണം പോയത്. മേയ് 20-ന് രാവിലെ 08:40-നും മേയ് 21-ന് രാവിലെ 11:00 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിക്കപ്പെടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് .

ഒഞ്ചിയം സ്വദേശി നടുക്കണ്ടിയിൽ അമർത്യാഗിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള KL 18 AA 8548 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് മറ്റൊരു സംഭവത്തിൽ മോഷണം പോയത്. വടകര റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വശം പാർക്ക് ചെയ്തിരുന്നതായിരുന്നു വാഹനം. മേയ് 19-ന് രാത്രി 09:15-നും മേയ് 20-ന് രാവിലെ 11:00 മണിക്കും ഇടയിലാണ് കവർച്ച നടന്നിരിക്കുന്നത്.

ഒരേ ദിവസത്തെ സമയപരിധിക്കുള്ളിൽ വടകരയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് രണ്ട് വാഹനങ്ങൾ മോഷണം പോയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. . പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.











Content Highlights:- Vehicles Stolen in Vadakara: Scooter Lifted from Fingerprint Bureau and Car from Near Railway Gate

#LATEST NEWS #Vadakara #Stolen

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 24, 2026 02:03 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

May 24, 2026 01:55 PM

വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

May 24, 2026 11:41 AM

മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

തോടന്നൂർ മഴയെ നേരിടാൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും...

Read More >>
വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ

May 24, 2026 10:14 AM

വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ

അഴിയൂരിലെ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തുന്നതിൽ...

Read More >>
Top Stories










Entertainment News