വടകര : (vatakara.truevisionnews.com) അനുഭവസാമാന്യതയെ ഭേദിക്കുന്നതോടെയാണ് കവിത ജനിക്കുന്നത് എന്ന് പ്രശസ്ത വാഗ്മിയും,പ്രഭാഷകനുമായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. വിപിന്യാ രേവതിയുടെ 'ഞാള് പോറ്റിയ കരിമ്പൂച്ച' എന്ന കവിത സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേന്ദ്രൻ എടത്തുംകര ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ എൻ.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. സാഹിറ കുറ്റിപ്പുറം പുസ്തക പരിചയം നടത്തി. മണലിൽ മോഹനൻ ഹരീന്ദ്രൻ കരിമ്പനപ്പാലം, വി.ഫിറോസ്,, നിളാ വിജയൻ, അപർണ.പി,ഹാജറ കെ.എം,സുധീഷ് ടി,എൻ.കെ.ഗോവിന്ദൻ,വിപിന്യാരേവതി,ദിവാകരൻ കൊള്ളിക്കാവിൽ എന്നിവർ സംസാരിച്ചു.
Content Highlight: Poetry is about breaking through the ordinary; Sunil P. Ilayidom











































