വടകരയിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വടകരയിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Mar 31, 2026 02:18 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) നഗരസഭയിലെ കസ്റ്റംസ് റോഡിന് സമീപം പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. മുനിസിപ്പൽ 48-ാം വാർഡിലെ മട്ടോൽ ജാനകിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.

അപകടസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണ ഈ അപകടത്തിൽ ജാനകിയുടെ കൊച്ചുമകൻ അഖിൻ ഉറങ്ങിക്കിടന്നിരുന്ന ഭാഗത്തെ ചുമരിലെ കുമ്മായക്കട്ടകൾ അടർന്നുവീണെങ്കിലും ഭാഗ്യം കൊണ്ടാണ് കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

തെങ്ങ് വീണ ആഘാതത്തിൽ വീടിന്റെ വൈദ്യുതി മീറ്ററും വയറിംഗും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞാലുടൻ വാർഡ് കൗൺസിലർ യു. അജ്‌നാസ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

Content Highlight: House destroyed by falling coconut tree in strong winds

Next TV

Related Stories
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

Jun 27, 2026 01:06 PM

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം ; വടകരയിൽ ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിനെ ബസ് കയറ്റിക്കൊല്ലാൻ ശ്രമിച്ച സംഭവം വടകരയിൽ ദേശീയപാത ഉപരോധിച്ച്...

Read More >>
ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

Jun 27, 2026 12:17 PM

ചൂണ്ടയിൽ കുരുക്കി ;പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട...

Read More >>
പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

Jun 27, 2026 11:43 AM

പ്രക്ഷോഭ ചൂടിൽ; പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News