ചോറോട്: (vatakara.truevisionnews.com) ശാക്തീകരണത്തിന്റെ മേളപ്പെരുക്കമായി, ചോറോട് പഞ്ചായത്തിലെ കുടുംബശ്രീയുടെ ശിങ്കാരിമേളം അരങ്ങേറ്റം കുറിച്ചു. 17 അംഗ വനിതകൾ അണിനിരന്ന ടീമിന്റെ ചടുലമായ ചുവടുകളും താളവും കാണികളെ ആവേശത്തിലാഴ്ത്തി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വനിതാ മേള ടീമിന് രൂപം നൽകിയത്. ജില്ലാമിഷന്റെ പരിശീലന ഏജൻസിയായ മെറ്റാഡ ആയിരുന്നു ഇവർക്ക് വിദഗ്ധ പരിശീലനം നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരൻ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ കെ അനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ പി ഗിരിജ മുഖ്യാതിഥിയാ യി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സി കവിത, പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ, സെക്രട്ടറി പി അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ചോറോട് പഞ്ചായത്ത് കെട്ടിടോദ്ഘാടന ഭാഗമായി ശനിയാഴ്ച നടക്കുന്ന ഘോഷയാത്രയുടെ മുൻനിരയിൽ ശിങ്കാരിമേളം അവതരിപ്പിക്കുമെന്ന് സിഡിഎസ് ചെയർ പേഴ്‌സൺ കെ അനിത പറഞ്ഞു.
Kudumbashree Singari Melam, featuring 17 women from Chorode Panchayat, made a grand debut









































