വടകര:(vatakara.truevisionnews.com) റെയിൽവേ ശുചീകരണ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട 'ലൈഫ് ഓഫ് മഹാ' എന്ന പേരിലുള്ള ഫോട്ടോ പ്രദർശനവും സൈക്ലത്തോൺ റാലിയും സംഘടിപ്പിച്ചു.
എൻ.എസ്.എസ്. പുത്തൂർ ഹയർ സെക്കൻഡറി സ്കൂളാണ് ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലെ 50-ഓളം ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചത്. ഒക്ടോബർ 2 വരെ യാത്രക്കാർക്കും വിദ്യാർഥികൾക്കും പ്രദർശനം കാണാൻ അവസരമുണ്ട്.
സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, ഗ്രൂപ്പ് ഡാൻസ്, നാടൻ പാട്ട്, സൈക്കിൾ റാലി എന്നിവയും അരങ്ങേറി. റെയിൽവേ സ്റ്റേഷനിൽ നടന്ന ഈ പരിപാടികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒപ്പം ഗാന്ധി സ്മരണയും പുതുക്കി. കെ ദിനേശിന്റെ നേതൃത്വത്തിൽ വടകര റൈഡേഴ്‌സ് ശുചിത്വബോ ധവൽക്കരണ റാലി നടത്തി. പി സജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
വത്സലൻ കുനിയിൽ അധ്യക്ഷനാ യി. ജില്ലാ എൻഎസ്എസ് കോ ഓർഡിനേറ്റർ എം കെ ഫൈസൽ, സ്റ്റേഷൻ മാസ്റ്റർ പി സജിത്ത് ലാൽ, ഹെൽത്ത് ഇൻ സ്പെക്ടർ വിപിൻ അശോക്, പി ശ്യാം രാജ്, പി പി ബിനേഷ്, വി മു രളീധരൻ, മണലിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് എസ്എൻ കോളേജ് വട കരയുടെ ശുചീകരണവും നടന്നു
'Life of Maha'; Photo exhibition and cyclothon rally organized










































