വടകര: (vatakara.truevisionnews.com) ഒക്ടോബർ 10ന് ആരംഭിക്കുന്ന വടകര നഗരസഭ കേരളോത്സവം നടത്തിപ്പിന് സംഘാടകസമിതിയായി. സാംസ്‌കാരിക നിലയത്തിൽ നടന്ന യോഗം വൈസ് ചെയർമാൻ പി.കെ.സതീശൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എപി പ്രജിത അധ്യക്ഷയായി. കേരളോത്സവം ഒക്ടോബർ 10ന് ബാഡ്മിന്റൺ മത്സരത്തോടെ ആരംഭിച്ച് 26ന് ടൗൺഹാളിൽ കലാ മത്സരങ്ങളോടെ സമാപിക്കും. പി സജീവ് കുമാർ, ഷീജിത്ത്, അസീസ്, ടി.ടി.വത്സൻ, കാനപ്പള്ളി ബാലകൃഷ്ണൻ, സി വി വിജയൻ, മാണിക്കോത്ത് രാഘവൻ, ടി.എച്ച്.അബ്ദുൽ മജീദ്, ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു. കെ.കെ.രമ എംഎൽഎ രക്ഷാധികാരിയും നഗരസഭാചെയർപേഴ്സൻ കെ.പി. ബിന്ദു ചെയർമാനും നഗരസഭാ സെക്രട്ടറി. ഡി.വി.സനൽകുമാർ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു.
വോളിബോൾ താരം അറക്കിലാട് സനാതനന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേരളോത്സവത്തിൽ പങ്കെടുക്കാൻ ആഗഹിക്കുന്ന വായനശാലകളും കലാ സാംസ്കാരിക സമിതികളും വ്യക്തികളും ഒക്ടോബർ 5-നകം എൻട്രി ഫോറം പൂരിപ്പിച്ച് നഗരസഭാ ഓഫീസിൽ എത്തിക്കണം.
Vadakara Municipality formed as the organizing committee of Kerala Festival









































