വടകര: (vatakara.truevisionnews.com) എസ്.ജി.എസ്.ബി. സ്കൂളിൽ ദേശാഭിമാനി ദിനപത്രത്തിന്റെ അക്ഷരമുറ്റം പദ്ധതിക്ക് തുടക്കമായി. നടക്കുതാഴ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബാങ്ക് സ്കൂളിന് പത്രം സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് എം മുരളിധരൻ സ്കൂൾ ലീഡർ കൽഹാര എസ് ലാലിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
പ്രധാനാധ്യാപിക കെ ശ്രീജ അധ്യക്ഷയായി. പി എം സുനിൽകുമാർ, കെ കെ ബിന്ദു, കെ ബിനു, കെ നിഷ എന്നിവർ സംസാരിച്ചു.
Knowledge's Aksharamuttam; Patriotic Aksharamuttam project begins at SGSB School








































