അഴിയൂർ: (vatakara.truevisionnews.com) വടകര ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിന് സമീപം നിർമാണം പൂർത്തിയായ അടിപ്പാത ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ നടപടികൾ സ്വീകരിച്ച് വരുന്നതായി കെ.കെ.രമ എംഎൽഎ. ദേശീയപാത അതോറിറ്റി എഞ്ചിനീയർ തേജ് പാൽ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുമായി എംഎൽഎ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായ അടിപ്പാതയിലെ ടാറിങ് പ്രവൃത്തി മാത്രമെ നടക്കാൻ ബാക്കിയുള്ളൂ. കുഞ്ഞിപ്പള്ളി ടൗണിൽ നിന്നും മട്ടന്നൂർ എയർപോർട്ട് റോഡിൽ നിന്നും വടകര ഭാഗത്ത് നിന്നും വരുന്നവർക്ക് എറെ ദുരം ചുറ്റി പോവേണ്ട സ്ഥിതിയാണിപ്പോൾ, അടിപ്പാത തുറക്കുന്നതോടെ ഇതിന് പരിഹാരമാവും.
Steps have been initiated to open the underpass that has been completed on the Vadakara National Highway K.K Rama MLA









































