മരിച്ചത് മഹിളാ കോണ്‍ഗ്രസ് നേതാവ്; വടകരയിൽ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം, അപകടം കണ്ണൂരിലേക്ക് പോകവെ

മരിച്ചത് മഹിളാ കോണ്‍ഗ്രസ് നേതാവ്; വടകരയിൽ ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം, അപകടം കണ്ണൂരിലേക്ക് പോകവെ
Sep 19, 2025 04:06 PM | By Athira V

വടകര : (vatakara.truevisionnews.com) വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് വീട്ടമ്മയുടെ മരണം കണ്ണൂരിലേക്ക് പോകാൻ സ്റ്റാന്‍ഡില്‍ എത്തിയപ്പോൾ. വടകരയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുന്‍ കൗണ്‍സിലർ കൂടിയാണ് പുഷ്പവല്ലി.


വെള്ളിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിട്ടത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയതോടെ പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചു.

ഇതോടെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്. ഉടന്‍ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Mahila Congress leader dies bus accident in Vadakara accident occurred while she was on her way to Kannur

Next TV

Related Stories
തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 21, 2025 02:35 PM

തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ബ്ലോക്ക് പഞ്ചായത്ത് , എൽ ഡി എഫ് സ്ഥാനാർത്ഥികൾ...

Read More >>
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup






News from Regional Network