വെള്ളക്കെട്ടിന് പരിഹാരമായില്ല; ആയഞ്ചേരിയിൽ മാർച്ച് സംഘടിപ്പിച്ച് എൽ ഡി എഫ്

വെള്ളക്കെട്ടിന് പരിഹാരമായില്ല; ആയഞ്ചേരിയിൽ മാർച്ച് സംഘടിപ്പിച്ച് എൽ ഡി എഫ്
Jun 16, 2025 06:03 PM | By Jain Rosviya

ആയഞ്ചേരി: ( vatakaranews.in ) ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ വാഹന ഗതാഗതത്തിനും, കാൽനട യാത്രയും ദുസ്സഹമാവുന്ന വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒഴിവാക്കാനുള്ള ഒരു നടപടിയും ഉണ്ടാവാത്ത പഞ്ചായത്ത് അധികൃതരുടെ കഴിവ്കേടിനും അലംഭാവത്തിനുമെതിരെ എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീർച്ചാൽ നികത്തി അശാസ്ത്രീയമായ് നിർമ്മിച്ച റോഡാണ് പി.ഡബ്ലു ഡി റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കിയത്. അശാസ്ത്രിയ നിർമ്മാണം പൊളിച്ച് മാറ്റണെ മെന്നാവശ്യപ്പെട്ട് പി ഡബ്ലു ഡി അധികൃതർ പഞ്ചായത്ത് സിക്രട്ടരിക്ക് നോട്ടീസ് നൽകിയിരുന്നു.

ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാൻ സർക്കാർ പഞ്ചായത്തിനെ ഏൽപ്പിച്ച ലക്ഷക്കണക്കിന് രൂപ വിതരണം നടത്താതെ അക്കൗണ്ടിൽ കെട്ടിക്കിടക്കുകയാണ്. ഇതിൻ്റെ ഭാഗമായ് വീട് പൊളിച്ച് താൽക്കാലിക ഷെഡ്ഡിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങൾ മഴയത്ത് ദുരിതമനുഭവിക്കുകയാണ്.

സ്വന്തമായും, വാടകക്ക് പോലും പഞ്ചായത്തിന് എം.സി.എഫ് കെട്ടിടമില്ലാത്തത് കൊണ്ട് ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പൊതു വഴിയിൽ കൂട്ടിയിട്ട് വെയിലും മഴയും കൊണ്ട് ഉപയോഗശൂന്യമായ മാലിന്യമായ് രൂപാന്തരപ്പെടുകയും, ഇവ കയറ്റി അയക്കുക വഴി പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് വർഷം തോറും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയാണ്.

പദ്ധതി നിർവ്വഹണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 836-ാം സ്ഥാനത്താവുക വഴി സർക്കാർ അനുവദിച്ച ലക്ഷക്കണക്കിന് രൂപ ലാപ്സായിരിക്കയാണ്. തണ്ണീർപന്തൽ ടൗൺ, ആയഞ്ചേരി ടൗൺ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകൾ ലേലം നടക്കാതെ പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ വർഷം പരിഷ്കരണ പ്രവൃത്തി നടന്ന ആയഞ്ചേരി ടൗണിലെ കമ്മ്യൂണിറ്റി ഹാൾ മഴയത്ത് ചോർന്നൊലിച്ച് സിലിഗ് പൊട്ടി വീണ് ഉപയോഗശൂന്യമായ് കിടക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും വൻ ജനപങ്കാളിത്തത്തോടെ നടന്ന മാർച്ച് സി.പി.എം വടകര ഏരിയാ കമ്മിറ്റി അംഗം ആർ ബാലറാം ഉൽഘാടനം ചെയ്തു. കെ കെ രാജൻ അധ്യക്ഷം വഹിച്ചു. വി.ടി.ബാലൻ മാസ്റ്റർ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.എച്ച് ഹമീദ് മാസ്റ്റർ, പ്രബിത അണിയോത്ത്, എം. മുഹമ്മദ്, മീത്തലെ കാട്ടിൽ നാണു, ടി.പി. ദാമോദരൻ, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു.

No solution waterlogging LDF organizes march Ayancheri

Next TV

Related Stories
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:39 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
Top Stories










News Roundup






Entertainment News