മണിയൂരിൽ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; യുവാവ് എക്സൈസ് പിടിയിൽ

മണിയൂരിൽ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; യുവാവ് എക്സൈസ് പിടിയിൽ
Feb 21, 2025 11:14 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മണിയൂരിൽ യുവാവ് എക്സൈസ് പിടിയിൽ. മണിയൂർ ചങ്ങരോത്ത് കടവത്ത് നിവാസിൽ മുഹമ്മദ് ഷഫാദാണ് (36) പിടിയിലായത്.

ഇയാളിൽ നിന്ന് വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിറോഷും പാർട്ടിയും ചേർന്ന് 2.936 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

മണിയൂർ എൻജിനീയറിങ് കോളേജ്, എംഎച്ച്‌ഇഎസ് കോളേജ് എന്നിവ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു.

ഇയാളെ കുറിച്ച് വിവരം കിട്ടിയ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അട്ടക്കുണ്ട്-ചെരണ്ടത്തൂർ റോഡിൽ നിന്നാണ് മുഹമ്മദ് ഷഫാദ് പിടിയിലാവുന്നത്. താമരശേരിയിൽ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് ഇയാൾ മൊഴി നൽകി.

നേരത്തെ ഗൾഫിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ സി.എം, ഷൈജു പി.പി, ഉനൈസ്, സിവിൽ എക്സൈസ് ഓഫിസർ ഷിരാജ്. കെ, ജിജു.കെ.എം, മുസ്ബിൻ. ഇ എം, തുഷാര. ടി പി,സിഇഒ, ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പങ്കെടുത്തു. പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

#College #centered #drug #sales #Excise #arrest #youth #Maniyur

Next TV

Related Stories
നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

Sep 7, 2025 01:36 PM

നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു...

Read More >>
 നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

Sep 7, 2025 12:09 PM

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി...

Read More >>
ഓർമ്മ പുതുക്കി; വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി.മേനോനെ അനുസ്മരിച്ചു

Sep 7, 2025 11:46 AM

ഓർമ്മ പുതുക്കി; വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി.മേനോനെ അനുസ്മരിച്ചു

വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി മേനോനെ അനുസ്മരിച്ചു...

Read More >>
വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത്; ഓർക്കാട്ടേരി സ്വദേശി പിടിയില്‍

Sep 7, 2025 10:33 AM

വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത്; ഓർക്കാട്ടേരി സ്വദേശി പിടിയില്‍

വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത് കേസില്‍ ഓർക്കാട്ടേരി സ്വദേശി...

Read More >>
 'ലൂമിന'; മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Sep 7, 2025 10:22 AM

'ലൂമിന'; മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി സഹവാസ ക്യാമ്പ്...

Read More >>
അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

Sep 6, 2025 05:11 PM

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall