---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വടകരയിൽ സ്വകാര്യ ബസ് സർവീസ് തിങ്കളാഴ്ച മുതൽ പഴയ സ്റ്റാൻഡിൽ നിന്ന്; നിർദേശവുമായി പോലീസ്"
english_title: "Vadakara Private Bus Service Old Stand Traffic SI Notice News"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382416/vadakara-private-bus-service-shifted-to-old-bus-stand"
published_at: "2026-09-13T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa63758d2e38_vadakara-private-bus-service-shifted-to-old-bus-stand.jpg"
keywords: ["Vadakara Bus Stand", "Vadakara Traffic Police", "Vadakara Link Road", "Private Bus Service"]
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വടകരയിൽ സ്വകാര്യ ബസ് സർവീസ് തിങ്കളാഴ്ച മുതൽ പഴയ സ്റ്റാൻഡിൽ നിന്ന്; നിർദേശവുമായി പോലീസ്

> **Lead Summary:** **വടകര: **വടകരയിൽ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തന്നെ സർവീസ് ആരംഭിക്കണമെന്ന് വടകര ട്രാഫിക് എസ്.ഐ അറിയിച്ചു.

## Article Content

**വടകര: **വടകരയിൽ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തിങ്കളാഴ്ച മുതൽ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തന്നെ സർവീസ് ആരംഭിക്കണമെന്ന് വടകര ട്രാഫിക് എസ്.ഐ അറിയിച്ചു.

ദേശീയപാതയിലെ ശോച്യാവസ്ഥയും ഓണത്തിരക്കും കണക്കിലെടുത്താണ് നേരത്തെ ഈ റൂട്ടുകളിലെ ബസുകൾ താൽക്കാലികമായി ലിങ്ക് റോഡിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ഓണം കഴിഞ്ഞ സാഹചര്യത്തിൽ എല്ലാ ബസുകളും പെർമിറ്റ് അനുസരിച്ച് അടക്കാത്തെരു ജങ്ഷൻ - മാർക്കറ്റ് റോഡ് വഴി സർവീസ് നടത്തി പഴയ സ്റ്റാൻഡിൽ ആളെ ഇറക്കി ഇവിടെനിന്ന് തന്നെ ആളുകളെ കയറ്റി സർവീസ് നടത്തണമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ദേശീയപാതയിലെ കരിമ്പനപ്പാലം മുതലുള്ള സർവീസ് റോഡ് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെന്ന് ബസ് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടി. മാർക്കറ്റ് റോഡ് വഴി സർവീസ് നടത്തുമ്പോഴുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് ഒരുവിഭാഗം ബസ് ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത ദിവസം തന്നെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ച് ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും അഞ്ചുവിളക്ക് ജങ്ഷൻ മുതൽ കോൺവെന്റ് റോഡ് വരെയുള്ള ഭാഗത്ത് ഗതാഗത തടസ്സം ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ നിയമിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

**English Summary:**

Private buses operating on the Koyilandy, Payyoli, Perambra, Kottakkal, and Kolavipalam routes in Vadakara will resume operations from the Old Bus Stand starting Monday, as per instructions from the Vadakara Traffic Police. The services were temporarily shifted to Link Road due to Onam rush and road repair work on the National Highway. Police assured that sufficient force will be deployed between Anjuvilakku Junction and Convent Road to prevent traffic congestion.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382416/vadakara-private-bus-service-shifted-to-old-bus-stand)