---
title: "പൊന്മേരി ബാങ്കും ആയഞ്ചേരി സി.ഡി.എസും സംയുക്തമായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു"
english_title: "Entrepreneurship Workshop For Kudumbashree Members Held In Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/375051/ayancheri-kudumbashree-entrepreneurship-workshop"
published_at: "2026-07-28T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a682ee6bac6b_ayancheri-kudumbashree-entrepreneurship-workshop.jpg"
keywords: ["Ayancheri", "Kudumbashree", "Entrepreneurship Workshop", "Ponmeri Bank", "CDS"]
---

# പൊന്മേരി ബാങ്കും ആയഞ്ചേരി സി.ഡി.എസും സംയുക്തമായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

> **Lead Summary:** ആയഞ്ചേരി: **[**പൊന്മേരി സർവീസ് സഹകരണ ബാങ്കും ആയഞ്ചേരി സി.ഡി.എസും സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കല്ലേരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി 17-ാം വാർഡ് മെമ്പർ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ആയഞ്ചേരി: **[**പൊന്മേരി സർവീസ് സഹകരണ ബാങ്കും ആയഞ്ചേരി സി.ഡി.എസും സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കല്ലേരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി 17-ാം വാർഡ് മെമ്പർ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കുമാരൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷിജില, 15-ാം വാർഡ് മെമ്പർ സജ്ന, 16-ാം വാർഡ് മെമ്പർ ദാമോദരൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വകുപ്പ് ഓഫീസർ ഷൈജു, കുടുംബശ്രീ എം.ഇ.സി അനിത എന്നിവർ ശിൽപശാലയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബാങ്ക് കാര്യങ്ങളെക്കുറിച്ച് സെക്രട്ടറി അനിൽ വിശദീകരിച്ചു. നിരവധി കുടുംബശ്രീ അംഗങ്ങൾ സജീവമായി പങ്കെടുത്ത പരിപാടിയിൽ ബാങ്ക് ക്ലർക്ക് വിനോദൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/375051/ayancheri-kudumbashree-entrepreneurship-workshop)