---
title: "കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്"
english_title: "Chorode Panchayat Appoints Shooters To Control Wild Boar Menace"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/374059/chorode-panchayat-wild-boar-shooters-appointed"
published_at: "2026-07-23T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a619d8fa9d0f_chorode-panchayat-wild-boar-shooters-appointed.jpg"
keywords: ["Latest News", "Chorode", "Wild Boar", "Panchayat", "Shooter", "Vatakara"]
---

# കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

> **Lead Summary:** **ചോറോട്: [ **പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ചോറോട് ഗ്രാമപഞ്ചായത്ത്. ചോറോട് ഈസ്റ്റ്, വൈക്കിലശേരി, വള്ളിക്കാട്, ചേന്ദമംഗലം എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായിരിക്കുന്നത്.

## Article Content

**ചോറോട്: [ **പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ചോറോട് ഗ്രാമപഞ്ചായത്ത്. ചോറോട് ഈസ്റ്റ്, വൈക്കിലശേരി, വള്ളിക്കാട്, ചേന്ദമംഗലം എന്നീ പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായിരിക്കുന്നത്.

തുടർന്ന്, ഒമ്പതാം വാർഡ് പുത്തൻതെരു അത്തോളി പാറയിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടുപന്നിയെ ഷൂട്ടറെത്തി വെടിവച്ചു കൊന്നു. അരൂരിൽ നിന്നെത്തിയ ഷൂട്ടർ പ്രദീപനാണ് പന്നിയെ വെടിവച്ചത്. ഇതിന്റെ ഭാഗമായി ചോറോട് പഞ്ചായത്തിൽ പ്രദീപ്, ഉള്ളിയേരിയിലെ സുധാകരൻ എന്നീ രണ്ട് ഷൂട്ടർമാരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അറിയിച്ചു. ജനങ്ങൾക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ഫോൺ നമ്പർ വാർഡ് മെമ്പർമാരിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 2,000 രൂപയും, അവയെ മറവു ചെയ്യുന്നതിന് 1,500 രൂപയുമാണ് തുക അനുവദിക്കുന്നത്. എന്നാൽ, ഷൂട്ടർമാർ സ്ഥലത്തെത്തി പന്നിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇവരുടെ യാത്രാബത്തയോ മറ്റ് ചെലവുകളോ പഞ്ചായത്ത് വഹിക്കില്ല. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/374059/chorode-panchayat-wild-boar-shooters-appointed)